---
title: "പ്രകൃതി വിരുദ്ധ പീഡനം, മദ്രസ അധ്യാപകന് രണ്ട് കേസുകളിലായി 73 വർഷം തടവ് ; ചൊക്ലിയിലും വിധി കാത്ത്  സമാന കേസ്"
english_title: "Madrasa teacher sentenced to 73 years in two cases of unnatural torture;A similar case is pending in Chokli too"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/106423/madrasa-teacher-sentenced-to-73-years-in-two-cases-of-unnatural-torturea-similar-case-is-pending-in-chokli-too"
published_at: "2023-03-31T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64271868e7fe8_Untitled-1_copy.jpg"
keywords: []
---

# പ്രകൃതി വിരുദ്ധ പീഡനം, മദ്രസ അധ്യാപകന് രണ്ട് കേസുകളിലായി 73 വർഷം തടവ് ; ചൊക്ലിയിലും വിധി കാത്ത്  സമാന കേസ്

> **Lead Summary:** കണ്ണൂർ : വിദ്യാർത്ഥികളെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ 53 വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. കർണ്ണാടക ബണ്ട്വാൾ വിട്ട്ള പട്നൂർ ബദകടമ്പിലെ അബ്ദുൾ ഹനീഫ് മദനിയെയാണ് കാസർക്കോട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. പ്രതി മൂന്നേകാൽ ലക്ഷം രൂപ പിഴയടക്കണമെന്നും അടച്ചില്ലെങ്കിൽ മൂന്നര വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ സംഖ്യ പീഡനത്തിനിരയായ കുട്ടി കൾക്കുള്ളതാണ്.

## Article Content

കണ്ണൂർ : വിദ്യാർത്ഥികളെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ 53 വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. കർണ്ണാടക ബണ്ട്വാൾ വിട്ട്ള പട്നൂർ ബദകടമ്പിലെ അബ്ദുൾ ഹനീഫ് മദനിയെയാണ് കാസർക്കോട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. പ്രതി മൂന്നേകാൽ ലക്ഷം രൂപ പിഴയടക്കണമെന്നും അടച്ചില്ലെങ്കിൽ മൂന്നര വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ സംഖ്യ പീഡനത്തിനിരയായ കുട്ടി കൾക്കുള്ളതാണ്.

പുല്ലൂർ ഉദയനഗറിലെ മദ്രസ അധ്യാപകനാണ് പ്രതി. 2016ൽ പത്തും പതിനൊന്നും വയസുള്ള രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡന ത്തിനിരയാക്കിയെന്ന കേസിലാണ് ശിക്ഷ. സമാനമായ പീഡനക്കേസിൽ നേരത്തെ ഇയാളെ 20 വർഷം തടവിന് മറ്റൊരു കോടതി ശിക്ഷിച്ചിരുന്നു. ഈ കേസിൽ അപ്പീലിലാണ് ഇപ്പോൾ. ചൊക്ലിയിലും ഇയാൾക്കെതിരെ പ്രകൃതിവിരുദ്ധ പീഡനകേസ് നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/106423/madrasa-teacher-sentenced-to-73-years-in-two-cases-of-unnatural-torturea-similar-case-is-pending-in-chokli-too)