---
title: "നീതിയുടെ പൊൻതിളക്കമേറ്റ് മധു ; 13 പ്രതികൾക്കും 7 വർഷം കഠിനതടവ്, കൂറുമാറിയവർക്കെതിരെയും നടപടിക്ക് നിർദേശം"
english_title: "Madhu with the golden glow of justice;7 years rigorous imprisonment for 13 accused and action against those who defected"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/107225/madhu-with-the-golden-glow-of-justice7-years-rigorous-imprisonment-for-13-accused-and-action-against-those-who-defected"
published_at: "2023-04-05T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d13fb3f923_Untitled-1_copy.jpg"
keywords: []
---

# നീതിയുടെ പൊൻതിളക്കമേറ്റ് മധു ; 13 പ്രതികൾക്കും 7 വർഷം കഠിനതടവ്, കൂറുമാറിയവർക്കെതിരെയും നടപടിക്ക് നിർദേശം

> **Lead Summary:** അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തി യകേസിൽ മണ്ണാർക്കാട് എ സ്.സി, എസ്.ടി പ്രത്യേക കോടതി ശിക്ഷ വിധിച്ചു. 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവാണ് വിധിച്ചത്. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പ്രതികളെ തവനൂർ ജയിലിലേയ്ക്ക് മാറ്റി. 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് ഇന്നലെ മണ്ണാർക്കാട് മജിസ്ട്രേറ്റ് കോ ടതി വിധിച്ചിരുന്നു.

## Article Content

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തി യകേസിൽ മണ്ണാർക്കാട് എ സ്.സി, എസ്.ടി പ്രത്യേക കോടതി ശിക്ഷ വിധിച്ചു. 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവാണ് വിധിച്ചത്. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പതിനാറാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പ്രതികളെ തവനൂർ ജയിലിലേയ്ക്ക് മാറ്റി. 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് ഇന്നലെ മണ്ണാർക്കാട് മജിസ്ട്രേറ്റ് കോ ടതി വിധിച്ചിരുന്നു.

ഇവർ ക്കെതിരായ നരഹത്യാക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിടുക യും ചെയ്തിരുന്നു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിനഞ്ചും പതിനാറും പ്രതി കൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇതിൽ 13 പേർ ക്കെതിരെയാണ് നരഹത്യ കുറ്റം ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി യിരിക്കുന്നത്. 14 പ്രതികൾ ക്കുമെതിരെ നരഹത്യ കു റ്റം തെളിഞ്ഞുവെന്ന് കോടതി. ഇതിൽ നാലാം പ്രതി അനീഷിനെയും പതി നൊന്നാം പ്രതി അബ്ദുൾ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വന്നിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസിൽ ഇന്ന് വിധി പറഞ്ഞത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി.

ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീ ണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടി യും വന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/107225/madhu-with-the-golden-glow-of-justice7-years-rigorous-imprisonment-for-13-accused-and-action-against-those-who-defected)