---
title: "ഇരിട്ടിയിൽ  എം.ഡി.എം.എയും, കഞ്ചാവുമായി  യുവാക്കൾ എക്സൈസിൻ്റെ  പിടിയിൽ"
english_title: "Two youths caught with MDMA and ganja in excise"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/107396/two-youths-caught-with-mdma-and-ganja-in-excise"
published_at: "2023-04-06T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e5a6253b9a_images.jpg"
keywords: []
---

# ഇരിട്ടിയിൽ  എം.ഡി.എം.എയും, കഞ്ചാവുമായി  യുവാക്കൾ എക്സൈസിൻ്റെ  പിടിയിൽ

> **Lead Summary:** ഇരിട്ടി: എം.ഡി.എം.എയും കഞ്ചാവും സഹിതം രണ്ടുപേരെ ഇരിട്ടി റെയിഞ്ച് എക്സൈസ് പിടികൂടി. കർണാടക കൊടകിലെ എം.എം തൗഫീഖിനെ 430 മില്ലിഗ്രാം എം.ഡി.എം.എ സഹിതവും, കൊയിലാണ്ടിയിലെ കെ.എം ഷമീറിനെ പത്ത് ഗ്രാം കഞ്ചാവ് സഹിതവുമാണ് ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

ഇരിട്ടി: എം.ഡി.എം.എയും കഞ്ചാവും സഹിതം രണ്ടുപേരെ ഇരിട്ടി റെയിഞ്ച് എക്സൈസ് പിടികൂടി. കർണാടക കൊടകിലെ എം.എം തൗഫീഖിനെ 430 മില്ലിഗ്രാം എം.ഡി.എം.എ സഹിതവും, കൊയിലാണ്ടിയിലെ കെ.എം ഷമീറിനെ പത്ത് ഗ്രാം കഞ്ചാവ് സഹിതവുമാണ് ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

കൂട്ടുപുഴ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. പ്രിവന്റീവ് ഓഫീസർമാരായ കെ.പി പ്രമോദ്, കെ.എൻ രവി, സിവിൽ ഓഫീസർമാരായ പി. ആദർശ്, പി.കെ സജേഷ്, വി. ശരണ്യ എന്നി വരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/107396/two-youths-caught-with-mdma-and-ganja-in-excise)