---
title: "എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ  പ്രതിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ;മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. "
english_title: "Accused in Elathur train arson case diagnosed with jaundice; admitted to medical college."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/107498/accused-in-elathur-train-arson-case-diagnosed-with-jaundice-admitted-to-medical-college"
published_at: "2023-04-06T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ebd87d79c9_Untitled-4_copy.jpg"
keywords: []
---

# എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ  പ്രതിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ;മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

> **Lead Summary:** എലത്തൂർ: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

എലത്തൂർ: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കരള് പ്രവർത്തനത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചു. രക്ത പരിശോധനയിൽ ചില കാര്യങ്ങളിൽ സംശയമുണ്ടായതിനാലാണ് പ്രതിക്ക് വീണ്ടും വിശദമായ പരിശോധന നടത്തിയത്. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്‍റെയും പഴക്കം ഡോക്ടർമാരുടെ സംഘം നേരത്തെ പരിശോധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/107498/accused-in-elathur-train-arson-case-diagnosed-with-jaundice-admitted-to-medical-college)