---
title: "എലത്തൂർ ട്രെയിൻ തീവെപ്പിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ; നഷ്ടപരിഹാരത്തുക ജില്ലാ കലക്ടർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി"
english_title: "Chief Minister Pinarayi Vijayan visited the homes of those who died in the Elathur train fire;The compensation was handed over by the District Collector in the presence of the Chief Minister"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/107679/chief-minister-pinarayi-vijayan-visited-the-homes-of-those-who-died-in-the-elathur-train-firethe-compensation-was-handed-over-by-the-district-collector-in-the-presence-of-the-chief-minister"
published_at: "2023-04-07T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642feb57e088b_ecf568f7-151b-457a-a342-c20159dac7a5.jpg"
keywords: []
---

# എലത്തൂർ ട്രെയിൻ തീവെപ്പിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ; നഷ്ടപരിഹാരത്തുക ജില്ലാ കലക്ടർ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറി

> **Lead Summary:** എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ചാടി തലയിടിച്ച് മരിച്ച മട്ടന്നൂര്‍ പാലോട്ട് പള്ളി ബദരിയ മന്‍സില്‍ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തില്‍ പുതിയ പുര കെ പി നൗഫീഖ് എന്നിവരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉച്ചക്ക് ഒരു മണിയോടെ കണ്ണൂര്‍ വിമാനത്തവളത്തില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി റഹ്മത്തിന്റെ വീട്ടിലാണ് ആദ്യമെത്തിയത്.മുഖ്യമന്ത്രിയുടെ ഭാര്യ കമലയും കൂടെയുണ്ടായിരുന്നു.

## Article Content

എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ചാടി തലയിടിച്ച് മരിച്ച മട്ടന്നൂര്‍ പാലോട്ട് പള്ളി ബദരിയ മന്‍സില്‍ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തില്‍ പുതിയ പുര കെ പി നൗഫീഖ് എന്നിവരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉച്ചക്ക് ഒരു മണിയോടെ കണ്ണൂര്‍ വിമാനത്തവളത്തില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി റഹ്മത്തിന്റെ വീട്ടിലാണ് ആദ്യമെത്തിയത്.മുഖ്യമന്ത്രിയുടെ ഭാര്യ കമലയും കൂടെയുണ്ടായിരുന്നു.

റഹ്മത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി അവരില്‍ നിന്നും വിവരങ്ങളാരാഞ്ഞു.റഹ്മത്തിന്റെ ഭര്‍ത്താവ് ഷറ്ഫുദീന്‍, മകന്‍ മുഹമ്മദ് റംഷാദ്, ഉമ്മ ജമീല എന്നിവര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. നൗഫീഖിന്റെ കുടുംബാംഗങ്ങളേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.തുടര്‍ന്ന് വിവരങ്ങളാരാഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായം ഇരു കുടംബങ്ങള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ കൈമാറി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ഷാജിത്ത് മാസ്റ്റര്‍, കളറോഡ് വാര്‍ഡ് കൗണ്‍സിലര്‍ പി പി അബ്ദുള്‍ ജലീല്‍, എ ഡി ജി പി എം ആര്‍ അജിത് കുമാര്‍, കോഴിക്കോട് റേഞ്ച് ഐജി, നീരജ് കെ ഗുപ്ത, കണ്ണൂര്‍ റേഞ്ച് ഡി ഐ ജി പി വിമലാദിത്യ ,സിറ്റി കമ്മീഷണര്‍ അജിത് കുമാര്‍ എ ഡി എം കെ കെ ദിവാകരന്‍, മറ്റ് ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/107679/chief-minister-pinarayi-vijayan-visited-the-homes-of-those-who-died-in-the-elathur-train-firethe-compensation-was-handed-over-by-the-district-collector-in-the-presence-of-the-chief-minister)