---
title: "കൂത്ത്പറമ്പ് പേരാവൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു "
english_title: "A mother and her two children were hacked to death in Koothparam Peravoor"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/107908/a-mother-and-her-two-children-were-hacked-to-death-in-koothparam-peravoor"
published_at: "2023-04-08T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64315f1b0fe23_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് പേരാവൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു 

> **Lead Summary:** പേരാവൂർ: പേരാവൂർ കോളയാട് അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. വഴി തർക്കത്തെ തുടർന്ന് അയൽവാസിയാണ് മൂവരെയും വെട്ടിപ്പരുക്കേൽപ്പിച്ചത്. വെള്ളുവവീട്ടിൽ ശൈലജ മക്കളായ അഭിജിത്ത്, അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്. ഇരു വീട്ടുകാരും തമ്മിൽ നേരത്തെ തന്നെ വഴി തർക്കവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും നിലനിന്നിരുന്നു.

## Article Content

പേരാവൂർ: പേരാവൂർ കോളയാട് അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. വഴി തർക്കത്തെ തുടർന്ന് അയൽവാസിയാണ് മൂവരെയും വെട്ടിപ്പരുക്കേൽപ്പിച്ചത്. വെള്ളുവവീട്ടിൽ ശൈലജ മക്കളായ അഭിജിത്ത്, അഭിരാമി എന്നിവർക്കാണ് വെട്ടേറ്റത്. ഇരു വീട്ടുകാരും തമ്മിൽ നേരത്തെ തന്നെ വഴി തർക്കവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും നിലനിന്നിരുന്നു.

ഇന്ന് ഉച്ചയോടെയാണ് ശൈലജക്കും രണ്ട് മക്കൾക്കും നേരെ ആക്രമണമുണ്ടായത്. വാക്കുതർക്കത്തിനിടെ അയൽവാസി രാജൻ കൊടുവാൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി. ശൈലജക്ക് കഴുത്തിലും, അഭിജിത്തിന് തലയിലും, അഭിരാമിക്ക് കൈക്കുമാണ് പരുക്കേറ്റത്. കഴുത്തിന് വെട്ടേറ്റ ശൈലജയുടെ പരുക്ക് അൽപ്പം ഗുരുതരമാണ്. മൂവരെയും തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസി രാജനെ പേരാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/107908/a-mother-and-her-two-children-were-hacked-to-death-in-koothparam-peravoor)