---
title: "ഇരിട്ടിയിൽ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ"
english_title: "The teacher died in the fire in Iriti"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/107930/the-teacher-died-in-the-fire-in-iriti"
published_at: "2023-04-08T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64318185b6023_Untitled-2_copy.jpg"
keywords: []
---

# ഇരിട്ടിയിൽ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

> **Lead Summary:** ഇരിട്ടി: തില്ലങ്കേരി പടിക്കച്ചാൽ എൽ.പി. സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയായ പടിക്കച്ചാലിലെ താവോരത്ത് ഹൗസിൽ പി.കെ.പ്രസാദിന്റെ ഭാര്യ കെ.ഡി ബിനിത ആണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ യായിരുന്നു സംഭവം. ദേഹമാസകലം തീപ്പൊള്ളലേറ്റ നിലയിൽ വീടിനു വെളിയിൽ ബിനീതയെ കണ്ടെത്തുകയായിരുന്നു.

## Article Content

ഇരിട്ടി: തില്ലങ്കേരി പടിക്കച്ചാൽ എൽ.പി. സ്കൂളിലെ പ്രീ പ്രൈമറി അധ്യാപികയായ പടിക്കച്ചാലിലെ താവോരത്ത് ഹൗസിൽ പി.കെ.പ്രസാദിന്റെ ഭാര്യ കെ.ഡി ബിനിത ആണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ യായിരുന്നു സംഭവം. ദേഹമാസകലം തീപ്പൊള്ളലേറ്റ നിലയിൽ വീടിനു വെളിയിൽ ബിനീതയെ കണ്ടെത്തുകയായിരുന്നു.

പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേരാവൂർ തുണ്ടി സ്വദേശികളായ ദാസന്റെയും ജാനകിയുടെയും മകളാണ്. മക്കൾ: അമൽ പ്രസാദ് (മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി), അമയ പ്രസാദ് (ഉളിയിൽ ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥി). ഗൾഫിലായിരുന്ന ബിനിതയുടെ ഭർത്താവ് പി.കെ. പ്രസാദ് രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/107930/the-teacher-died-in-the-fire-in-iriti)