---
title: "മിനിമം  വേതനം 30,000 ആക്കണം ; ഇന്ന് തലശേരിയിൽ കേരള പ്രൈവറ്റ്  ഫാർമസിസ്റ്റ് അസോസിയേഷൻ്റെ സമര പ്രഖ്യാപന കൺവെൻഷൻ"
english_title: "Minimum wage should be 30,000;Kerala Private Pharmacists Association strike declaration convention at Thalassery today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/108014/minimum-wage-should-be-30000kerala-private-pharmacists-association-strike-declaration-convention-at-thalassery-today"
published_at: "2023-04-09T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64325cfb33431_0126a2a6-ba0c-4ee5-8587-b3e94340a56f.jpg"
keywords: []
---

# മിനിമം  വേതനം 30,000 ആക്കണം ; ഇന്ന് തലശേരിയിൽ കേരള പ്രൈവറ്റ്  ഫാർമസിസ്റ്റ് അസോസിയേഷൻ്റെ സമര പ്രഖ്യാപന കൺവെൻഷൻ

> **Lead Summary:** തലശേരി: ഞായറാഴ്ച്ച ഉച്ചക്ക് 2 ന് ഗുഡ്സ് ഷെഡ് റോഡിലെ വ്യാപാരഭവനിൽ സമര' പ്രഖ്യാപന കൺവൻഷൻ നടക്കുകയെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഒ.സി. നവീൻ ചന്ദ് തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി.ഐ.ടി.യു.ജില്ലാ സിക്രട്ടറി എം സുരേന്ദ്രൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

## Article Content

തലശേരി: ഞായറാഴ്ച്ച ഉച്ചക്ക് 2 ന് ഗുഡ്സ് ഷെഡ് റോഡിലെ വ്യാപാരഭവനിൽ സമര' പ്രഖ്യാപന കൺവൻഷൻ നടക്കുകയെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ഒ.സി. നവീൻ ചന്ദ് തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി.ഐ.ടി.യു.ജില്ലാ സിക്രട്ടറി എം സുരേന്ദ്രൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ 5 കൊല്ലമായി മിനിമം വേതനം പുതുക്കി നിശ്ചയിച്ചിട്ടില്ല.നേരത്തെ നിശ്ചയിച്ച വേതനം പോലും മിക്ക ഫാർമസിസ്റ്റുമാർക്കും ലഭിക്കുന്നില്ല. മെഡിക്കൽ സ്റ്റോറുകളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കുന്ന ഫാർമസി വിദ്യാഭ്യാസം നേടിയിട്ടുള്ള ഫാർമസിസ്റ്റുകാരുടെ മിനിമം ശമ്പളം 30,000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് അസോസിയേഷൻ്റെ ആവശ്യം. പി.സലിം ,പി രാജൻ, അമൃതാ സംഗീത്, എം.പി.മനോജ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/108014/minimum-wage-should-be-30000kerala-private-pharmacists-association-strike-declaration-convention-at-thalassery-today)