---
title: "രാഷ്ട്രീയം മറന്ന് തലശേരി റയിൽവേ സ്റ്റേഷൻ്റെ വികസനത്തിനായൊരുമിച്ച് സ്പീക്കർ എ.എൻ ഷംസീറും, ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസും ; പൈതൃകനഗരിയുടെ പ്രതീക്ഷകൾ  വാനോളം"
english_title: "Forgetting politics, Speaker A.N. Shamsir and BJP leader P. k Krishnadas too;Hopes of the heritage city are far reaching"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/108270/forgetting-politics-speaker-an-shamsir-and-bjp-leader-p-k-krishnadas-toohopes-of-the-heritage-city-are-far-reaching"
published_at: "2023-04-10T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434105189898_Untitled-1_copy.jpg"
keywords: []
---

# രാഷ്ട്രീയം മറന്ന് തലശേരി റയിൽവേ സ്റ്റേഷൻ്റെ വികസനത്തിനായൊരുമിച്ച് സ്പീക്കർ എ.എൻ ഷംസീറും, ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസും ; പൈതൃകനഗരിയുടെ പ്രതീക്ഷകൾ  വാനോളം

> **Lead Summary:** തലശേരി: തലശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ യശ്വപാൽ സിങ്ങ് തോമറുമായി സ്പീക്കർ എ എൻ ഷംസീർ കൂടി കാഴ്ച നടത്തി. തലശേരി റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയുടെ എല്ലാ പ്രവൃത്തികളും നടപ്പാക്കുമെന്ന് ഡിവിഷണൽ മാനേജർ ഉറപ്പു നൽകിയതായി സ്പീക്കർ പറഞ്ഞു. റയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

## Article Content

തലശേരി: തലശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ യശ്വപാൽ സിങ്ങ് തോമറുമായി സ്പീക്കർ എ എൻ ഷംസീർ കൂടി കാഴ്ച നടത്തി. തലശേരി റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയുടെ എല്ലാ പ്രവൃത്തികളും നടപ്പാക്കുമെന്ന് ഡിവിഷണൽ മാനേജർ ഉറപ്പു നൽകിയതായി സ്പീക്കർ പറഞ്ഞു. റയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.

കൂടിക്കാഴ്ച്ചക്ക് ശേഷം സ്പീക്കർ എ.എൻ ഷംസീറിൻ്റെ നേതൃത്വത്തിൽമാഹി ബെെപ്പാസ് അഴീയൂർ റെയില്‍വെ മേല്‍പ്പാലം, കൊടുവള്ളി റെയില്‍വെ മേല്‍പ്പാലം എന്നിവയും ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. റെയില്‍വെയുടെ അനുമതി ലഭിക്കാത്തതിനാല്‍ പാതിവഴിയിലായ തലശേരി- മാഹി ബെെപ്പാസ്  അഴിയൂർ റെയിൽവേ മേല്‍പ്പാലം വിഷയം പരിഹരിക്കാനാവശ്യമായ ഇടപെടല്‍ നടത്തിയതായി സ്പീക്കര്‍ പറഞ്ഞു. ബെെപ്പാസ് മേല്‍പ്പാലത്തിന്റെ ഡിസെെന്‍ പരിഷ്ക്കരിച്ചുകൊണ്ടുള്ള അപേക്ഷ പുനര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

റിസര്‍ച്ച് ഡിസെെന്‍ ആന്‍ഡ് സ്റ്റാന്റേര്‍ഡ്സ് ഓര്‍ഗനെെസേഷന്റെ (ആര്‍ഡിഎസ്ഒ) അംഗീകാരം കിട്ടുന്ന മുറയ്ക്ക് മേല്‍പാലം പ്രവൃത്തിയും സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. തലശേരി റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയുടെ എല്ലാ പ്രവർത്തികളും നടപ്പാക്കുമെന്ന് ഡിവിഷണൽ മാനേജർ ഉറപ്പ് നൽകിയതായി മാധ്യമ പ്രവർത്തകരോട് സ്പീക്കർ പറഞ്ഞു. ഒന്നാം പ്ലാറ്റ് ഫോമിലെ ലൂപ് ട്രാക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ ഉറപ്പ് തന്നതായി റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു. തലശേരി റെയിൽവേ സ്റ്റേഷനിൽ പാലക്കാട് ഡിവിഷണൽ മേനജർ യശ്പാൽ സിങ്ങ് തോമറുമായി ചർച്ച നടത്തിയതിന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. ട്രാക്കിൻ്റെ പ്രശ്നം പരിഹരിച്ചാല്‍ ചില ദീര്‍ഘ ദൂര ട്രെയിനുകള്‍ക്കെങ്കിലും തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കാനാണ് സാധ്യത.

രണ്ടാം പ്ലാറ്റ് ഫോമിലെ ടിക്കറ്റ് കൗണ്ടര്‍ രാവിലെ നാല് മുതല്‍ വെെകിട്ട് ആറ് വരെ പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കും. പുതിയ ബസ് സ്റ്റാൻഡിൽ നിന്നും സ്റ്റേഷനിലേക്ക് എളുപ്പം എത്തിച്ചേരാന്‍ അപ്രോച്ച് റോഡ്, സ്റ്റേഷനിലെ ശുദ്ധജല വിതരണം, മറ്റ് നവീകരണ പ്രവൃത്തികള്‍കളും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഡിവിഷണൽ കൊമേഴ്ഷ്യല്‍ മാനേജര്‍ ഡോ. അരുണ്‍തോമസ് കളത്തില്‍, സീനിയര്‍ ഡിവിഷണല്‍ എന്‍ജിനിയര്‍  പെരുമാള്‍ നന്ദലാല്‍, ഡിഒഎം വാസുദേവന്‍, അസി. ഡിവിഷണല്‍ എന്‍ജിനിയര്‍ ബര്‍ജാസ് മുഹമ്മദ്, ജനപ്രതിനിധികള്‍ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/108270/forgetting-politics-speaker-an-shamsir-and-bjp-leader-p-k-krishnadas-toohopes-of-the-heritage-city-are-far-reaching)