---
title: "സംസ്ഥാനത്ത് ഖാദിക്ക്  പിന്തുണ ഏറുകയാണെന്ന്  ഖാദി  ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ; തലശേരിയിൽ  മാധ്യമ പ്രവർത്തകരും ഖാദിക്കൊപ്പം."
english_title: "Khadi Board Vice Chairman P. Jayarajan said that support for Khadi is increasing in the state;Media workers also accompanied Khadi in Thalassery."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/108461/khadi-board-vice-chairman-p-jayarajan-said-that-support-for-khadi-is-increasing-in-the-statemedia-workers-also-accompanied-khadi-in-thalassery"
published_at: "2023-04-11T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64355484de97d_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാനത്ത് ഖാദിക്ക്  പിന്തുണ ഏറുകയാണെന്ന്  ഖാദി  ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ; തലശേരിയിൽ  മാധ്യമ പ്രവർത്തകരും ഖാദിക്കൊപ്പം.

> **Lead Summary:** **തലശേരി:** സംസ്ഥാനത്ത് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത് ഖാദി മേഖലയിൽ പണിയെടുക്കുന്നവർക്കാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് കൂട്ടായ രീതിയിൽ ശ്രമിക്കുന്നതെന്നും പി.ജയരാജൻ പറഞ്ഞു. തലശ്ശേരി പ്രസ് ഫോറവും, പത്രാധിപർ ഇ കെ നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ഖാദിക്കൊപ്പം മാധ്യമ പ്രവർത്തകരും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചയിൽ ഒരു ദിവസം ഖാദി ധരിക്കണമെന്ന സർക്കുലർ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

## Article Content

**തലശേരി:** സംസ്ഥാനത്ത് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത് ഖാദി മേഖലയിൽ പണിയെടുക്കുന്നവർക്കാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് കൂട്ടായ രീതിയിൽ ശ്രമിക്കുന്നതെന്നും പി.ജയരാജൻ പറഞ്ഞു. തലശ്ശേരി പ്രസ് ഫോറവും, പത്രാധിപർ ഇ കെ നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ഖാദിക്കൊപ്പം മാധ്യമ പ്രവർത്തകരും പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴ്ചയിൽ ഒരു ദിവസം ഖാദി ധരിക്കണമെന്ന സർക്കുലർ വലിയ മാറ്റമാണ് ഉണ്ടാക്കിയത്.

സർവീസ് - അധ്യാപക സംഘടനകളും രാഷട്രീയം മറന്ന് ഖാദി പ്രചരണത്തിനൊപ്പം നിന്നു. ഖാദി പ്രചരണത്തിന് സഹകരണ മേഖലയിൽ നിന്നും പിന്തുണയുണ്ടായി. കതിരൂർ സർവീസ് സഹകരണ ബാങ്കാണ് ആദ്യം പിന്തുണയുമായി വന്നത്. പ്രതിസന്ധി നേരിടുന്ന ഖാദിക്ക് ഒപ്പം ചേർന്ന് നിൽക്കാൻ മാധ്യമപ്രവർത്തകരും തീരുമാനിച്ചത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറി പ്രസിഡണ്ട് നവാസ് മേത്തർ അധ്യക്ഷനായി. തലശേരി പ്രസ് ഫോറം പ്രസി. അനീഷ് പാതിരിയാട് മുഖ്യ പ്രഭാഷണം നടത്തി.

ഡോ. സി.കെ രാജീവ് നമ്പ്യാർ, ഒ.വി ജിനോസ് ബഷീർ, കതിരൂർ ബാങ്ക് പ്രസി.ശ്രീജിത്ത് ചോയൻ, നഗരസഭാംഗം സി.ഒ.ടി ഷബീർ, ലൈബ്രറി കൗൺസിൽ സെക്രട്ടറി പവിത്രൻ മൊകേരി, സെക്രട്ടറി കെ.പി ഷീജിത്ത് എന്നിവർ സംസാരിച്ചു. പത്രാധിപർ ഇ.കെ നായനാർ സ്മാരക ലൈബ്രറി സെക്രട്ടറി പി.ദിനേശൻ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി എൻ.സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/108461/khadi-board-vice-chairman-p-jayarajan-said-that-support-for-khadi-is-increasing-in-the-statemedia-workers-also-accompanied-khadi-in-thalassery)