---
title: "ഇരിട്ടിയിൽ പ്രീപ്രൈമറി സ്കൂൾ അധ്യാപിക തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ  സഹ പ്രവർത്തകരുടെ മൊഴിയെടുക്കാനൊരുങ്ങി പൊലീസ്. "
english_title: "The police are ready to take the statements of fellow activists to clear the mystery of the death of a pre-primary school teacher in Iriti."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/108600/the-police-are-ready-to-take-the-statements-of-fellow-activists-to-clear-the-mystery-of-the-death-of-a-pre-primary-school-teacher-in-iriti"
published_at: "2023-04-12T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643664555a3a3_download_(3).jpg"
keywords: []
---

# ഇരിട്ടിയിൽ പ്രീപ്രൈമറി സ്കൂൾ അധ്യാപിക തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ  സഹ പ്രവർത്തകരുടെ മൊഴിയെടുക്കാനൊരുങ്ങി പൊലീസ്. 

> **Lead Summary:** തില്ലങ്കേരി പടി ക്കച്ചാൽ എൽ.പി സ്കൂൾ അധ്യാപിക പടിക്കച്ചാ ലിൽ താവോരത്ത് ഹൗസിൽ കെ.ഡി ബിനിത ആണ് മരണമടഞ്ഞത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു വീടിന് പുറത്ത് നിന്ന് ദേഹമാസകലം തീപൊള്ളലേറ്റ നിലയിൽ ബിനിതയുടെ നിലവിളി വീട്ടുകാർ കേട്ടത്. ആളു കൾ ഓടിക്കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

തില്ലങ്കേരി പടി ക്കച്ചാൽ എൽ.പി സ്കൂൾ അധ്യാപിക പടിക്കച്ചാ ലിൽ താവോരത്ത് ഹൗസിൽ കെ.ഡി ബിനിത ആണ് മരണമടഞ്ഞത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു വീടിന് പുറത്ത് നിന്ന് ദേഹമാസകലം തീപൊള്ളലേറ്റ നിലയിൽ ബിനിതയുടെ നിലവിളി വീട്ടുകാർ കേട്ടത്. ആളു കൾ ഓടിക്കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗൾഫിലായിരുന്ന ഭർത്താവ് പി.കെ പ്രസാദ് രണ്ട് ദിവസം മുമ്പ് നാട്ടി ലെത്തിയതിന് പിറകെയായിരുന്നു മരണം. ബിനിത എഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. അതിൽ ഭർത്താവും, മക്കളും തന്റെ മരണത്തിന് ഉത്തരവാദികളല്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തിപര മായ കാരണങ്ങളാൽ ജീവിതം മടുത്തതുകൊണ്ട് അവസാനിപ്പിക്കുന്നുവെന്നാണ് കത്തിലുള്ളത്.

ഭർത്താവിന്റെയും മക്കളുടെയും മൊഴിയെടുത്തെ ങ്കിലും ആത്മഹത്യക്ക് കാരണമായത് എന്താണെന്ന ഒരു സൂചനയും പോലീസിന് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് സഹപ്രവർത്തകരുടെ മൊഴിയെടുക്കാൻ തീരുമാനിച്ചത്. മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്തെ പീടികയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/108600/the-police-are-ready-to-take-the-statements-of-fellow-activists-to-clear-the-mystery-of-the-death-of-a-pre-primary-school-teacher-in-iriti)