---
title: "ഇനി ഉത്സവനാളുകൾ; പാത്തിക്കലിൽ മലബാർമേളയും മോന്താൽ എക്സ്പോയും ഇന്ന് തുടങ്ങും"
english_title: "Now are the festive days;Malabar Mela and Monthal Expo will start today at Pathikal"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/108723/now-are-the-festive-daysmalabar-mela-and-monthal-expo-will-start-today-at-pathikal"
published_at: "2023-04-13T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64376e581ec2c_Untitled-1_copy.jpg"
keywords: []
---

# ഇനി ഉത്സവനാളുകൾ; പാത്തിക്കലിൽ മലബാർമേളയും മോന്താൽ എക്സ്പോയും ഇന്ന് തുടങ്ങും

> **Lead Summary:** പാനൂർ: അവധിക്കാലത്ത് ഇനി ഉത്സവനാളുകൾ. മയ്യഴിപ്പുഴയുടെ തീരത്ത് പാത്തിക്കലിൽ മലബാർമേളയും മോന്താൽ എക്സ്പോയും വ്യാഴാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. റംസാൻ-വിഷു ആഘോഷത്തിന്റെ ഭാഗമായാണ് മേള നടത്തുന്നത്. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

## Article Content

പാനൂർ: അവധിക്കാലത്ത് ഇനി ഉത്സവനാളുകൾ. മയ്യഴിപ്പുഴയുടെ തീരത്ത് പാത്തിക്കലിൽ മലബാർമേളയും മോന്താൽ എക്സ്പോയും വ്യാഴാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. റംസാൻ-വിഷു ആഘോഷത്തിന്റെ ഭാഗമായാണ് മേള നടത്തുന്നത്. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

വിനോദസഞ്ചാരത്തിന്റെ ഭാഗമായി ശിക്കാര ബോട്ടിന്റെ ഉദ്ഘാടനവും ഒരുക്കിയിട്ടുണ്ട്. പുഷ്പഫലപ്രദർശനം, കലാ-കായിക മത്സരങ്ങൾ, സർഗവിരുന്ന്, ജയന്റ് വീൽ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദപരിപാടികൾ തുടങ്ങിയവയുമുണ്ടാകും. യു.കെ. ഇവന്റ്സ്, ട്രെയിൻ കഫേ എന്നിവയുടെ നേതൃത്വത്തിലാണ് മേള. പത്രസമ്മേളനത്തിൽ എൻ.സിറാജ്, പി.അബ്ദുൾ ഖാദർ, ടി.പി.സുഭാഷ്, രാജൻ തെന്നൽ, അഷ്കർ കലാഭവൻ, യു.രാജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/108723/now-are-the-festive-daysmalabar-mela-and-monthal-expo-will-start-today-at-pathikal)