---
title: "തലശേരിയിൽ സീതിസാഹിബ് അനുസ്മരണവും പെരുന്നാൾ കിറ്റ് വിതരണവും നടത്തി."
english_title: "At Thalassery, Seethi Sahib conducted remembrance and festival kit distribution."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/109162/at-thalassery-seethi-sahib-conducted-remembrance-and-festival-kit-distribution"
published_at: "2023-04-16T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b6b1a880b7_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ സീതിസാഹിബ് അനുസ്മരണവും പെരുന്നാൾ കിറ്റ് വിതരണവും നടത്തി.

> **Lead Summary:** തലശേരി: സൈദാർ പള്ളി മേഖലാ മുസ്ലീംലീഗ് ശിഹാബ്തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സീതിസാഹിബ് അനുസ്മരണവും പെരുന്നാൾ കിറ്റ് വിതരണവും നടത്തി. 29 വർഷത്തോളമായി നടത്തിവരുന്ന കിറ്റ് വിതരണം മുസ്ലീംലീഗ് കണ്ണൂർ ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ: കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ എ.കെ സക്കരിയ അധ്യക്ഷത വഹിച്ചു. റിലീഫ് സെൽ ജനറൽ കൺവീനർ തഫ്‌ലീം മാണിയാട്ടിന് നൽകിയാണ് കിറ്റ് വിതരണം നിർവ്വഹിച്ചത്. 500 ൽ പരം കിറ്റുകൾ വിതരണം ചെയ്തു. സീതി സാഹിബ് അനുസ്മരണ പ്രഭാഷണം മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ.ആബൂട്ടി ഹാജി നിർവ്വഹിച്ചു.

## Article Content

തലശേരി: സൈദാർ പള്ളി മേഖലാ മുസ്ലീംലീഗ് ശിഹാബ്തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സീതിസാഹിബ് അനുസ്മരണവും പെരുന്നാൾ കിറ്റ് വിതരണവും നടത്തി. 29 വർഷത്തോളമായി നടത്തിവരുന്ന കിറ്റ് വിതരണം മുസ്ലീംലീഗ് കണ്ണൂർ ജില്ലാ ഉപാദ്ധ്യക്ഷൻ അഡ്വ: കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ എ.കെ സക്കരിയ അധ്യക്ഷത വഹിച്ചു. റിലീഫ് സെൽ ജനറൽ കൺവീനർ തഫ്‌ലീം മാണിയാട്ടിന് നൽകിയാണ് കിറ്റ് വിതരണം നിർവ്വഹിച്ചത്. 500 ൽ പരം കിറ്റുകൾ വിതരണം ചെയ്തു. സീതി സാഹിബ് അനുസ്മരണ പ്രഭാഷണം മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ.ആബൂട്ടി ഹാജി നിർവ്വഹിച്ചു.

സൈദാർപള്ളി ഖത്തീബ് മുജീബ് റഹ്മാൻ ഫയ്യ്സാനി പ്രർത്ഥനയ്ക്ക് നേതൃതം നൽകി. ബഷീർ ചെറിയാണ്ടി, സി.കെ.പി.മമ്മു,സി.അഹമ്മദ് അൻവർ, എന്നിവർ സംസാരിച്ചു. റഹ്മാൻ തലായി സ്വാഗതവും ആർ.എം. അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു. എ.പി. മഹമൂദ്, എ. കാദർ, ടി.പി. ശുകൂർ, എം.എ.പി ശൗലാദ്, പി.പി. പോകൂട്ടി, കെ.എം. മഹമൂദ്, മഹറൂഫ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/109162/at-thalassery-seethi-sahib-conducted-remembrance-and-festival-kit-distribution)