---
title: "ഇരിക്കൂറിൽ  വീണ്ടും തീപിടിത്തം; പത്ത് ഏക്കർ കശുമാവിൻ തോട്ടം കത്തി നശിച്ചു"
english_title: "Fire again in Irhun;A ten acre cashew plantation was destroyed by fire"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/109189/fire-again-in-irhuna-ten-acre-cashew-plantation-was-destroyed-by-fire"
published_at: "2023-04-16T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b90ae18a66_Untitled-1_copy.jpg"
keywords: []
---

# ഇരിക്കൂറിൽ  വീണ്ടും തീപിടിത്തം; പത്ത് ഏക്കർ കശുമാവിൻ തോട്ടം കത്തി നശിച്ചു

> **Lead Summary:** ഇരിക്കൂർ: ഇരിക്കൂർ ബ്ലാത്തൂർ കലിക്കോട് വൻ തീപിടിത്തം. പത്ത് ഏക്കർ കശുമാവിൻ തോട്ടം കത്തി നശിച്ചു. ഇരിക്കൂർ സ്വദേശികളായ ഹംസ, സിദ്ദിഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളാണ് നശിച്ചത്. ഇന്നലെ വൈകിട്ടാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ തുടർച്ചയായ അഞ്ചാം ദിവസമാണ് പ്രദേശത്ത് തീപിടിത്തം ഉണ്ടാകുന്നത്. ആദ്യം ബ്ലാത്തൂർ തവളപ്പാറ ഭാഗത്തുണ്ടായ തീപിടിത്തം പിന്നീട് പാറ്റക്കൽ ഭാഗത്തേക്കും ഇന്നലെ കലിക്കോട് ഭാഗത്തേക്കും എത്തി. ഇവിടെ ഒരു കിലോ മീറ്ററിലേറെ ദൂരം റോഡ് സൗകര്യമില്ലാത്ത പ്രദേശമായതിനാൽ അഗ്നിരക്ഷാ സേനയെ ആശ്രയിക്കാതെ നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചു.

## Article Content

ഇരിക്കൂർ: ഇരിക്കൂർ ബ്ലാത്തൂർ കലിക്കോട് വൻ തീപിടിത്തം. പത്ത് ഏക്കർ കശുമാവിൻ തോട്ടം കത്തി നശിച്ചു. ഇരിക്കൂർ സ്വദേശികളായ ഹംസ, സിദ്ദിഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളാണ് നശിച്ചത്. ഇന്നലെ വൈകിട്ടാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച മുതൽ തുടർച്ചയായ അഞ്ചാം ദിവസമാണ് പ്രദേശത്ത് തീപിടിത്തം ഉണ്ടാകുന്നത്. ആദ്യം ബ്ലാത്തൂർ തവളപ്പാറ ഭാഗത്തുണ്ടായ തീപിടിത്തം പിന്നീട് പാറ്റക്കൽ ഭാഗത്തേക്കും ഇന്നലെ കലിക്കോട് ഭാഗത്തേക്കും എത്തി. ഇവിടെ ഒരു കിലോ മീറ്ററിലേറെ ദൂരം റോഡ് സൗകര്യമില്ലാത്ത പ്രദേശമായതിനാൽ അഗ്നിരക്ഷാ സേനയെ ആശ്രയിക്കാതെ നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/109189/fire-again-in-irhuna-ten-acre-cashew-plantation-was-destroyed-by-fire)