---
title: "സർക്കാറിൻ്റെ മോഹിപ്പിക്കുന്ന പാക്കേജ് തള്ളി  കൃത്രിമ ജലപാതാ  വിരുദ്ധ  സംയുക്ത സമരസമിതി ;  25 ന് തലശേരി സബ് കളക്ടർ ഓഫീസിലേക്ക് മാർച്ച്,  24ന് അയൽക്കൂട്ട സമിതികളിൽ പന്തം കൊളുത്തി പ്രകടനം"
english_title: "The joint strike committee against artificial waterways rejects the attractive package of the government;March to Thalassery sub collector office on 25th, torch lit demonstration in neighborhood committees on 24th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/109311/the-joint-strike-committee-against-artificial-waterways-rejects-the-attractive-package-of-the-governmentmarch-to-thalassery-sub-collector-office-on-25th-torch-lit-demonstration-in-neighborhood-committees-on-24th"
published_at: "2023-04-17T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643cb7d3b7ed1_Untitled-1_copy.jpg"
keywords: []
---

# സർക്കാറിൻ്റെ മോഹിപ്പിക്കുന്ന പാക്കേജ് തള്ളി  കൃത്രിമ ജലപാതാ  വിരുദ്ധ  സംയുക്ത സമരസമിതി ;  25 ന് തലശേരി സബ് കളക്ടർ ഓഫീസിലേക്ക് മാർച്ച്,  24ന് അയൽക്കൂട്ട സമിതികളിൽ പന്തം കൊളുത്തി പ്രകടനം

> **Lead Summary:** പാനൂർ: കോടികളുടെ കണക്കുമായി ജലപാത നടപ്പാക്കുമെന്ന് സർക്കാർ പറയുമ്പോൾ അന്തിമ സമരത്തിനൊരുങ്ങി കൃത്രിമ ജലപാതാ വിരുദ്ധ സംയുക്ത സമരസമിതി. 25 ന് തലശ്ശേരി സബ് കലക്ടർഓഫീസിലേക്ക് മാർച്ച് നടത്താൻ കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി പാനൂർ മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 76 അയൽക്കൂട്ട സമിതികളിൽ നിന്നായി ആയിരങ്ങൾ സമരത്തിൽ അണിനിരക്കും.

## Article Content

പാനൂർ: കോടികളുടെ കണക്കുമായി ജലപാത നടപ്പാക്കുമെന്ന് സർക്കാർ പറയുമ്പോൾ അന്തിമ സമരത്തിനൊരുങ്ങി കൃത്രിമ ജലപാതാ വിരുദ്ധ സംയുക്ത സമരസമിതി. 25 ന് തലശ്ശേരി സബ് കലക്ടർഓഫീസിലേക്ക് മാർച്ച് നടത്താൻ കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി പാനൂർ മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 76 അയൽക്കൂട്ട സമിതികളിൽ നിന്നായി ആയിരങ്ങൾ സമരത്തിൽ അണിനിരക്കും.

യോഗത്തിൽ ദിനേശൻ പച്ചോൾ അദ്ധ്യക്ഷത്രവഹിച്ചു. ജില്ലാ ചെയർമാൻ ഇ. മനീഷ്, സന്തോഷ് ഒടക്കാത്ത്, എൻ പി മുകുന്ദൻ ,വി നിസാർ. കെപി സദാശിവൻ, കെ പി പ്രഭാകരൻ. ഇ കെ സുഗതൻ , വൈ എം ഉസ്മാൻ ഹാജി,എന്നിവർ സംസാരിച്ചു. ഏപ്രിൽ 24 ന് സന്ധ്യയ്ക്ക് അയൽക്കൂട്ടം സമിതിയുടെ നേതൃത്വത്തിൽ അതത് കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/109311/the-joint-strike-committee-against-artificial-waterways-rejects-the-attractive-package-of-the-governmentmarch-to-thalassery-sub-collector-office-on-25th-torch-lit-demonstration-in-neighborhood-committees-on-24th)