---
title: "കഞ്ചാവ് കേസുമായി മാഹി സഹകരണ ബി.എഡ്  കോളേജിന് ബന്ധമില്ലെന്ന് പ്രിൻസിപ്പൽ ; വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പരാതി"
english_title: "Mahi Co-operative B.Ed College has nothing to do with the ganja case, the principal said;Complaint against those who spread false propaganda"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/109646/mahi-co-operative-bed-college-has-nothing-to-do-with-the-ganja-case-the-principal-saidcomplaint-against-those-who-spread-false-propaganda"
published_at: "2023-04-18T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e9870a0d32_Untitled-1_copy.jpg"
keywords: []
---

# കഞ്ചാവ് കേസുമായി മാഹി സഹകരണ ബി.എഡ്  കോളേജിന് ബന്ധമില്ലെന്ന് പ്രിൻസിപ്പൽ ; വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പരാതി

> **Lead Summary:** മാഹി: മാഹി പോലീസ് റജിസ്റ്റർ ചെയ്ത കഞ്ചാവ് കേസുമായി മാഹി സഹകരണ ബി.എഡ് കോളേജിലെ വിദ്യാർത്ഥിക്ക് ബന്ധമുണ്ടെന്നത് വ്യാജ പ്രചരണമാണെന്ന് കോളേജ് അധികാരികൾ. കോളേജിനെ അപകീർത്തിപ്പെടുത്തിയും മറ്റും, ചിലർ നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങൾ ക്കെതിരെ നിയമ നടപടികൾ ആവശ്യപ്പെട്ട് ബി.എഡ് കോളേജ് പ്രിൻസിപ്പൾ മാഹി പോലീസ് സൂപ്രണ്ട് രാജശങ്കറിന് പരാതി നൽകി.

## Article Content

മാഹി: മാഹി പോലീസ് റജിസ്റ്റർ ചെയ്ത കഞ്ചാവ് കേസുമായി മാഹി സഹകരണ ബി.എഡ് കോളേജിലെ വിദ്യാർത്ഥിക്ക് ബന്ധമുണ്ടെന്നത് വ്യാജ പ്രചരണമാണെന്ന് കോളേജ് അധികാരികൾ. കോളേജിനെ അപകീർത്തിപ്പെടുത്തിയും മറ്റും, ചിലർ നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങൾ ക്കെതിരെ നിയമ നടപടികൾ ആവശ്യപ്പെട്ട് ബി.എഡ് കോളേജ് പ്രിൻസിപ്പൾ മാഹി പോലീസ് സൂപ്രണ്ട് രാജശങ്കറിന് പരാതി നൽകി.

മാഹി സഹകരണ ബി.എഡ് കോളേജിനൊ, വിദ്യാർത്ഥികൾക്കോ കഞ്ചാവ് കേസുമായി യാതൊരു ബന്ധവുമില്ലെന്നും പ്രചരണം വാസ്തവിരുദ്ധവുമാണെന്നും പ്രിൻസിപ്പൾ ഡോ. ശ്രീലത നൽകിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/109646/mahi-co-operative-bed-college-has-nothing-to-do-with-the-ganja-case-the-principal-saidcomplaint-against-those-who-spread-false-propaganda)