---
title: "തലശേരിയിൽ ക്ഷേത്രോത്സവം കണ്ട് മടങ്ങിയ  പട്ടാളക്കാരനെ സംഘം ചേർന്ന് അക്രമിച്ചു ; 11 പേർക്കെതിരെ കേസ്"
english_title: "A group of soldiers assaulted a soldier returning from a temple festival in Thalassery;Case against 11 people"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/109888/a-group-of-soldiers-assaulted-a-soldier-returning-from-a-temple-festival-in-thalasserycase-against-11-people"
published_at: "2023-04-19T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64402017d44e9_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ക്ഷേത്രോത്സവം കണ്ട് മടങ്ങിയ  പട്ടാളക്കാരനെ സംഘം ചേർന്ന് അക്രമിച്ചു ; 11 പേർക്കെതിരെ കേസ്

> **Lead Summary:** തലശേരി: തലശേരിയിൽ ക്ഷേത്രോത്സവം കണ്ടു മടങ്ങുകയായിരുന്ന പട്ടാളക്കാരനെ സംഘം ചേർന്ന് മർദിച്ചു. എരഞ്ഞോളി നിടുംങ്ങോട്ട് കാവിൽ ഉത്സവം കണ്ട് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്ന പട്ടാളക്കാരൻ കൊളച്ചേരി കളരി മുക്കിലെ ആയാടത്തിൽ സൗരവിനെ യാണ് ഒരു സംഘം ആക്രമിച്ചത്.

## Article Content

തലശേരി: തലശേരിയിൽ ക്ഷേത്രോത്സവം കണ്ടു മടങ്ങുകയായിരുന്ന പട്ടാളക്കാരനെ സംഘം ചേർന്ന് മർദിച്ചു. എരഞ്ഞോളി നിടുംങ്ങോട്ട് കാവിൽ ഉത്സവം കണ്ട് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്ന പട്ടാളക്കാരൻ കൊളച്ചേരി കളരി മുക്കിലെ ആയാടത്തിൽ സൗരവിനെ യാണ് ഒരു സംഘം ആക്രമിച്ചത്.

വാവാച്ചിമുക്കിൽ വെച്ചാണ് മുൻ വിരോധം വെച്ച് സംഘം ആക്രമിച്ചതത്രെ.പരിക്കേറ്റ പട്ടാളക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി. തലശേരി പോലീസിൽ പരാതി നൽകിയ പരാതി പ്രകാരം കണ്ടാലറിയാവുന്ന 5 പേരടക്കം 11 പേർക്കെതിരെ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/109888/a-group-of-soldiers-assaulted-a-soldier-returning-from-a-temple-festival-in-thalasserycase-against-11-people)