---
title: "ചെറിയ പെരുന്നാൾ ;  സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. "
english_title: "Little festivalThe Chief Minister announced a public holiday in the state tomorrow and the day after."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/110070/little-festivalthe-chief-minister-announced-a-public-holiday-in-the-state-tomorrow-and-the-day-after"
published_at: "2023-04-20T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644157897c845_Untitled-1_copy.jpg"
keywords: []
---

# ചെറിയ പെരുന്നാൾ ;  സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. 

> **Lead Summary:** തിരുവന്തപുരം : ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും. കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ചയാണ്.

## Article Content

തിരുവന്തപുരം : ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും. കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ചയാണ്.

പെരുന്നാൾ പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വീടുകളിലും ഈദ് ഗാഹുകളിലും ഒരുക്കങ്ങള്‍ തുടങ്ങി. പുതിയ വസ്ത്രങ്ങളുടുത്തും മൈലാഞ്ചിയിട്ടും പെരുന്നാളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ത്രീകളും കുട്ടികളും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/110070/little-festivalthe-chief-minister-announced-a-public-holiday-in-the-state-tomorrow-and-the-day-after)