---
title: "എല്ലാവരുടെയും ജീവിതങ്ങൾ നിറമുള്ളതാകാൻ എന്ന ലക്ഷ്യവുമായി  കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ദയ സാന്ത്വന സഹകരണകേന്ദ്രം ആരംഭിക്കും ; ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എം പി തിങ്കളാഴ്ച്ച  നിർവഹിക്കും"
english_title: "Katirur Service Co-operative Bank will start Daya Santhvana Co-operative Center with the aim of making everyone's lives colorful;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/110357/katirur-service-co-operative-bank-will-start-daya-santhvana-co-operative-center-with-the-aim-of-making-everyones-lives-colorful"
published_at: "2023-04-22T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64438927eecc5_4542f168-afa4-40c3-9a25-55f0891f6372_copy.jpg"
keywords: []
---

# എല്ലാവരുടെയും ജീവിതങ്ങൾ നിറമുള്ളതാകാൻ എന്ന ലക്ഷ്യവുമായി  കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ദയ സാന്ത്വന സഹകരണകേന്ദ്രം ആരംഭിക്കും ; ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എം പി തിങ്കളാഴ്ച്ച  നിർവഹിക്കും

> **Lead Summary:** കതിരൂർ: ശയ്യാവലംബരും രോഗപീഡകളാൽ ദുരിതം അനുഭവിക്കുന്നവരുമായ സഹജീവകൾക്ക് ആശ്വാസം എത്തിക്കുന്നതിനായാണ് ദയ സാന്ത്വന സഹകരണ കേന്ദ്രത്തിന് ബാങ്ക് തുടക്കം കുറിക്കുന്നത്. കേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടനം തിങ്കളാഴ്ച എം പി ജോൺ ബ്രിട്ടാസ് കതിരൂർ നിർവഹിക്കുമെന്ന് ബാങ്ക് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കിടപ്പു രോഗികൾക്കും രോഗ ചികിത്സയിൽ കഴിയുന്നവർക്കും ആവശ്യമായി വരുന്ന എയർ ബെഡ്, വാക്കർ, വീൽ ചെയർ, ഓക്സിജൻ കോൺസൻട്രേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ആവശ്യഘട്ടത്തിൽ സൗജന്യമായി നൽകുന്നതും, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയുമാണ് ദയ സാന്ത്വന സഹകരണ കേന്ദ്രത്തിൻ്റെ ലക്ഷ്യം.

## Article Content

കതിരൂർ: ശയ്യാവലംബരും രോഗപീഡകളാൽ ദുരിതം അനുഭവിക്കുന്നവരുമായ സഹജീവകൾക്ക് ആശ്വാസം എത്തിക്കുന്നതിനായാണ് ദയ സാന്ത്വന സഹകരണ കേന്ദ്രത്തിന് ബാങ്ക് തുടക്കം കുറിക്കുന്നത്. കേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടനം തിങ്കളാഴ്ച എം പി ജോൺ ബ്രിട്ടാസ് കതിരൂർ നിർവഹിക്കുമെന്ന് ബാങ്ക് ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കിടപ്പു രോഗികൾക്കും രോഗ ചികിത്സയിൽ കഴിയുന്നവർക്കും ആവശ്യമായി വരുന്ന എയർ ബെഡ്, വാക്കർ, വീൽ ചെയർ, ഓക്സിജൻ കോൺസൻട്രേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ആവശ്യഘട്ടത്തിൽ സൗജന്യമായി നൽകുന്നതും, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയുമാണ് ദയ സാന്ത്വന സഹകരണ കേന്ദ്രത്തിൻ്റെ ലക്ഷ്യം.

ബാങ്കിംഗ് ഇടപാടുകൾക്കു പുറമെ നിരവധിയായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിൽ ബാങ്ക് എന്നും മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും ബാങ്ക് പ്രസിഡൻ്റ് ശ്രീജിത്ത് ചോയൻ പറഞ്ഞു. വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയരാകുന്ന ബാങ്ക് മെമ്പർമാർക്ക് 1000 രൂപ വീതം മാസം പെൻഷൻ നൽകുന്നുണ്ട്. ചുരുങ്ങിയ ചെലവിൽ മെഡിക്കൽ പരിശോധന നടത്തുന്നതിന് മിൽകാബ് മെഡിക്കൽ ലാബ്, 15 ശതമാനം മുതൽ 40 ശതമാനത്തോളം വിലക്കുറവിൽ മരുന്നുകൾ വില്പന നടത്തുന്ന 2 നീതി മെഡിക്കൽ സ്റ്റോർ, ആരോഗ്യ സംരക്ഷണത്തിനായി വ്യായാമം ചെയ്യുന്നതിന് ഒരു മൾട്ടി ജിം, നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന ന്യൂ കലവറ സൂപ്പർ മാർക്കറ്റ് എന്നിവ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

കതിരൂർ സർവീസ് സഹകരണ ബാങ്ക് വനിതാ പ്രഭാതശാഖ പരിസരത്ത് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, കതിരൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യ എൻ സുധീഷ്, എം.നളിനി, ഐ ആർ പി സി തലശ്ശേരി ഏരിയ കൺവീനർ സി വത്സൻ, കതിരൂർ ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയർ പേഴ്സൺ എ. സംഗീത് എന്നിവർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ബാങ്ക് സെക്രട്ടറി പി എം ഹേമലത, ഡയരക്ടർ കെ സുരേഷ്, ബ്രാഞ്ച് മാനേജർ കെ. ബൈജു എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/110357/katirur-service-co-operative-bank-will-start-daya-santhvana-co-operative-center-with-the-aim-of-making-everyones-lives-colorful)