---
title: "പെരുന്നാളിൽ തലശേരി തെരുവോരത്തിൻ്റെ വിശപ്പകറ്റി യൂത്ത് കോൺഗ്രസിൻ്റെ  യൂത്ത് കെയർ ടീം"
english_title: "The youth care team of the youth congress on the streets of Thalassery during the festival"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/110364/the-youth-care-team-of-the-youth-congress-on-the-streets-of-thalassery-during-the-festival"
published_at: "2023-04-22T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64438fb3051b5_aae006ae-8f72-4e5f-9d91-de0e26c9a5d7_copy.jpg"
keywords: []
---

# പെരുന്നാളിൽ തലശേരി തെരുവോരത്തിൻ്റെ വിശപ്പകറ്റി യൂത്ത് കോൺഗ്രസിൻ്റെ  യൂത്ത് കെയർ ടീം

> **Lead Summary:** തലശേരി: പെരുന്നാൾ ദിനത്തിൽ തെരുവിലെ അനാഥർക്കും അശരണർ ക്കുമൊപ്പം കൈത്താങ്ങായി യൂത്ത് കെയർ ടീം. നാടെങ്ങും പെരുന്നാൾ ആഘോഷിക്കുമ്പോൾ വിശന്നിരിക്കുന്ന തെരുവോരത്തിന് അന്നം നൽകിയാണ് യൂത്ത് കോൺഗ്രസ്‌ യൂത്ത് കെയർ പ്രവർത്തകർ മാതൃകയായത്. ജില്ല യൂത്ത് കെയർ കോ ഓർഡിനേറ്റർ ഒ.ടി നവാസിന്റെ നേതൃത്വത്തിലാണ് തലശ്ശേരി ബസ് സ്റ്റാൻഡിൽ ഭക്ഷണം നൽകിയത്.

## Article Content

തലശേരി: പെരുന്നാൾ ദിനത്തിൽ തെരുവിലെ അനാഥർക്കും അശരണർ ക്കുമൊപ്പം കൈത്താങ്ങായി യൂത്ത് കെയർ ടീം. നാടെങ്ങും പെരുന്നാൾ ആഘോഷിക്കുമ്പോൾ വിശന്നിരിക്കുന്ന തെരുവോരത്തിന് അന്നം നൽകിയാണ് യൂത്ത് കോൺഗ്രസ്‌ യൂത്ത് കെയർ പ്രവർത്തകർ മാതൃകയായത്. ജില്ല യൂത്ത് കെയർ കോ ഓർഡിനേറ്റർ ഒ.ടി നവാസിന്റെ നേതൃത്വത്തിലാണ് തലശ്ശേരി ബസ് സ്റ്റാൻഡിൽ ഭക്ഷണം നൽകിയത്.

യൂത്ത് കോൺഗ്രസ്‌ ജില്ല ആക്ടിങ് പ്രസിഡന്റ്‌ വി. രാഹുൽ ഭക്ഷണപൊതി വിതരണ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ല കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി, ജില്ല യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി ഇമ്രാൻ, തലശ്ശേരി അസംബ്ലി പ്രസിഡന്റ്‌ അർബാസ്, കുത്തുപറമ്പ് അസംബ്ലി പ്രസിഡന്റ്‌ പി.പി പ്രജീഷ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/110364/the-youth-care-team-of-the-youth-congress-on-the-streets-of-thalassery-during-the-festival)