---
title: "കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ നാളെ നടത്താനിരുന്ന സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്കുള്ള   കായിക ക്ഷമതാ പരീക്ഷ മാറ്റി"
english_title: "The sports fitness test for the post of Civil Excise Officer, which was to be held tomorrow at the Kannur Police Ground, has been postponed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/110656/the-sports-fitness-test-for-the-post-of-civil-excise-officer-which-was-to-be-held-tomorrow-at-the-kannur-police-ground-has-been-postponed"
published_at: "2023-04-24T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644624db2cbe9_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ നാളെ നടത്താനിരുന്ന സിവിൽ എക്സൈസ് ഓഫീസർ തസ്തികയിലേക്കുള്ള   കായിക ക്ഷമതാ പരീക്ഷ മാറ്റി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ തസ്തികയുടെ (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 538/2019) തിരഞ്ഞെടുപ്പിനായി ഏപ്രിൽ 25-ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ച കായിക ക്ഷമതാ പരീക്ഷ 27-ലേക്ക്‌ മാറ്റി. ഇത് സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കമ്മിഷൻ നിർദേശിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ തസ്തികയുടെ (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 538/2019) തിരഞ്ഞെടുപ്പിനായി ഏപ്രിൽ 25-ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ച കായിക ക്ഷമതാ പരീക്ഷ 27-ലേക്ക്‌ മാറ്റി. ഇത് സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കമ്മിഷൻ നിർദേശിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/110656/the-sports-fitness-test-for-the-post-of-civil-excise-officer-which-was-to-be-held-tomorrow-at-the-kannur-police-ground-has-been-postponed)