---
title: "കുതിച്ചു പായാൻ  കേരളം ;  വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി  ഫ്‌ളാഗ് ഓഫ് ചെയ്തു "
english_title: "Kerala to leap forward;Vande Bharat was flagged off by Prime Minister Narendra Modi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/110857/kerala-to-leap-forwardvande-bharat-was-flagged-off-by-prime-minister-narendra-modi"
published_at: "2023-04-25T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447798369a80_5ebbfc1f-1821-4611-a3e3-0c9c00e9e892_copy.jpg"
keywords: []
---

# കുതിച്ചു പായാൻ  കേരളം ;  വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി  ഫ്‌ളാഗ് ഓഫ് ചെയ്തു 

> **Lead Summary:** കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിന്റെ സി1 കോച്ചിൽ കയറിയ പ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് വിവിധ ഉപഹാരങ്ങൾ നൽകി. പ്രധാനമന്ത്രിക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എം.പി. ശശി തരൂർ എന്നിവരും ഉണ്ടായിരുന്നു.

## Article Content

കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിന്റെ സി1 കോച്ചിൽ കയറിയ പ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് വിവിധ ഉപഹാരങ്ങൾ നൽകി. പ്രധാനമന്ത്രിക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എം.പി. ശശി തരൂർ എന്നിവരും ഉണ്ടായിരുന്നു.

മുണ്ടും ഷർട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം. കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വ്യോമസേനയുടെ ടെക്നിക്കൾ ഏരിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

10.20ഓടെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി, 10.50ഓടെയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോയായാണ് അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വഴിയരികിൽ കാത്തുനിന്ന ബി.ജെ.പി. പ്രവർത്തകരെ അദ്ദേഹം കൈവീശി അഭിസംബോധന ചെയ്തു. രാഷ്ട്രീയ ഭേദമന്യേ അത്യാവേശകരമായ പ്രതികരണമാണ് പ്രധാനമന്ത്രിക്ക് യാത്രയിലുടനീളം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/110857/kerala-to-leap-forwardvande-bharat-was-flagged-off-by-prime-minister-narendra-modi)