---
title: "മാഹിയിൽ ഒൻപതാം ക്ലാസുകാരന്   സർക്കാർ സൗജന്യമായി നല്കിയ സൈക്കിൾ അതേ ദിവസം  കളവ് പോയി"
english_title: "In Mahi, the cycle given free by the government to a ninth class student was lost the to day"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/111032/in-mahi-the-cycle-given-free-by-the-government-to-a-ninth-class-student-was-lost-the-to-day"
published_at: "2023-04-26T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448a7b2ae2d3_Untitled-1_copy.jpg"
keywords: []
---

# മാഹിയിൽ ഒൻപതാം ക്ലാസുകാരന്   സർക്കാർ സൗജന്യമായി നല്കിയ സൈക്കിൾ അതേ ദിവസം  കളവ് പോയി

> **Lead Summary:** മാഹി: ഒമ്പതാം തരത്തിൽ നിന്നും വിജയിച്ച കുട്ടികൾക്ക് സർക്കാർ സൗജന്യമായി നല്കിയ സൈക്കിൾ അതേ ദിവസം തന്നെ കളവ് പോയതിന്റെ സങ്കടത്തിലാണ് മാഹി പാറക്കൽ പട്ടാണിപ്പറമ്പത്തെ സൂര്യദേവ്. കണ്ട് കൊതി തീരും മുമ്പാണ് സൈക്കിൾ കളവ് പോയത്. ഇന്നലെയായിരുന്നു സൈക്കിൾ ലഭിച്ചത്. ഇന്നലെ വൈകീട്ട് പാറക്കൽ അമ്പലപ്പറമ്പിന് സമീപം സൈക്കിൾ ലോക്ക് ചെയ്തു വെച്ച് കളിക്കാൻ പോയതായിരുന്നു സൂര്യദേവ് . തിരിച്ചു വരുമ്പോയേക്കും സൈക്കിൾ വെച്ചിടത്ത് കാണാനില്ലായിരുന്നു. സൈക്കിൾ തിരികെ ലഭിക്കുവാനായി പോലീസിൽ പരാതി നല്കുമെന്ന് സൂര്യദേവിന്റെ അച്ഛൻ മത്സ്യത്തൊഴിലാളിയായ സുരൻ പറഞ്ഞു.

## Article Content

മാഹി: ഒമ്പതാം തരത്തിൽ നിന്നും വിജയിച്ച കുട്ടികൾക്ക് സർക്കാർ സൗജന്യമായി നല്കിയ സൈക്കിൾ അതേ ദിവസം തന്നെ കളവ് പോയതിന്റെ സങ്കടത്തിലാണ് മാഹി പാറക്കൽ പട്ടാണിപ്പറമ്പത്തെ സൂര്യദേവ്. കണ്ട് കൊതി തീരും മുമ്പാണ് സൈക്കിൾ കളവ് പോയത്. ഇന്നലെയായിരുന്നു സൈക്കിൾ ലഭിച്ചത്. ഇന്നലെ വൈകീട്ട് പാറക്കൽ അമ്പലപ്പറമ്പിന് സമീപം സൈക്കിൾ ലോക്ക് ചെയ്തു വെച്ച് കളിക്കാൻ പോയതായിരുന്നു സൂര്യദേവ് . തിരിച്ചു വരുമ്പോയേക്കും സൈക്കിൾ വെച്ചിടത്ത് കാണാനില്ലായിരുന്നു. സൈക്കിൾ തിരികെ ലഭിക്കുവാനായി പോലീസിൽ പരാതി നല്കുമെന്ന് സൂര്യദേവിന്റെ അച്ഛൻ മത്സ്യത്തൊഴിലാളിയായ സുരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/111032/in-mahi-the-cycle-given-free-by-the-government-to-a-ninth-class-student-was-lost-the-to-day)