---
title: "കൂത്തുപറമ്പില്‍ ഹോം ഗാര്‍ഡിനെ വാഹനം കൊണ്ടു ഇടിച്ചു പരുക്കേല്‍പ്പിച്ച സംഭവം ;  യുവാവ് അറസ്റ്റില്‍."
english_title: "An incident in which a home guard was hit by a vehicle and injured in Koothuparam;The youth was arrested."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/111294/an-incident-in-which-a-home-guard-was-hit-by-a-vehicle-and-injured-in-koothuparamthe-youth-was-arrested"
published_at: "2023-04-27T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a3460851d2_download_(10).jpg"
keywords: []
---

# കൂത്തുപറമ്പില്‍ ഹോം ഗാര്‍ഡിനെ വാഹനം കൊണ്ടു ഇടിച്ചു പരുക്കേല്‍പ്പിച്ച സംഭവം ;  യുവാവ് അറസ്റ്റില്‍.

> **Lead Summary:**  കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരത്തിലെ തലശേരി റോഡില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഭീഷണി പെടുത്തുകയും അസഭ്യംപറയുകയും വാഹനം കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തതിനു ശേഷം അവിടെ നിന്നും കടന്നു കളഞ്ഞ യുവാവിനെ കൂത്തുപറമ്പ് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. നോ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട കാര്‍ അവിടെ നിന്ന് മാറ്റുവാന്‍ ആവശ്യപ്പെട്ടതിന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡിനെ ഭീഷണിപ്പെടുത്തുകയും പരസ്യമായി അസഭ്യം പറയുകയും കാറുകൊണ്ട് ഇടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്ത് അവിടെ നിന്ന് കടന്നുകളഞ്ഞയാളെയാണ് കൂത്തുപറമ്പ് പോലീസ് പിടികൂടിയത്.

## Article Content

 കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരത്തിലെ തലശേരി റോഡില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഭീഷണി പെടുത്തുകയും അസഭ്യംപറയുകയും വാഹനം കൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തതിനു ശേഷം അവിടെ നിന്നും കടന്നു കളഞ്ഞ യുവാവിനെ കൂത്തുപറമ്പ് ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു. നോ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട കാര്‍ അവിടെ നിന്ന് മാറ്റുവാന്‍ ആവശ്യപ്പെട്ടതിന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡിനെ ഭീഷണിപ്പെടുത്തുകയും പരസ്യമായി അസഭ്യം പറയുകയും കാറുകൊണ്ട് ഇടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്ത് അവിടെ നിന്ന് കടന്നുകളഞ്ഞയാളെയാണ് കൂത്തുപറമ്പ് പോലീസ് പിടികൂടിയത്.

അന്നേ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് രമേശന്റെ പരാതിയിലാണ് കൂത്തുപറമ്പ് നവാസ് മന്‍സിലില്‍ കണ്ടേരിയിലെ പി.കെ അര്‍ഷാദിനെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ ഇതിന് മുന്‍പും കൂത്തുപറമ്പ് സ്റ്റേഷനില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂത്തുപറമ്പ്, തലശ്ശേരി റോഡിലെ നോ പാര്‍ക്കിംഗ് സ്ഥലത്ത് വച്ചാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ അഖില്‍, ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.വി അനീഷ് കുമാര്‍ , സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, ഷിനിത, റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്. ഈയാളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/111294/an-incident-in-which-a-home-guard-was-hit-by-a-vehicle-and-injured-in-koothuparamthe-youth-was-arrested)