---
title: "അരിക്കൊമ്പനെ കണ്ടെത്തി. ദൗത്യം നിര്‍ണായക മണിക്കൂറില്‍"
english_title: "Aricompan was found.At the critical hour of the mission"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/111423/aricompan-was-foundat-the-critical-hour-of-the-mission"
published_at: "2023-04-28T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b507bd2e60_Untitled-1_copy.jpg"
keywords: []
---

# അരിക്കൊമ്പനെ കണ്ടെത്തി. ദൗത്യം നിര്‍ണായക മണിക്കൂറില്‍

> **Lead Summary:** അരിക്കൊമ്പനെ കണ്ടെത്തി. ദൗത്യം നിര്‍ണായക മണിക്കൂറില്‍. അരിക്കൊമ്പന്‍ സിമന്റ് പാലത്തിനു സമീപമാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കുങ്കിയാനകളെ അവിടെ എത്തിച്ചു. നിരപ്പായ സ്ഥലമായ സിമന്റ് പാലം ദൗത്യത്തിന് അനുയോജ്യമെന്നാണ് വിലയിരുത്തല്‍. ഇവിടെ നിന്ന് ആന മാറിയാല്‍ ദുഷ്കരമെന്നും നാട്ടുകാര്‍ പറയുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി സംഘവും എത്തി. നാലുമണിക്കൂറിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാനാണ് നീക്കം

## Article Content

അരിക്കൊമ്പനെ കണ്ടെത്തി. ദൗത്യം നിര്‍ണായക മണിക്കൂറില്‍. അരിക്കൊമ്പന്‍ സിമന്റ് പാലത്തിനു സമീപമാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കുങ്കിയാനകളെ അവിടെ എത്തിച്ചു. നിരപ്പായ സ്ഥലമായ സിമന്റ് പാലം ദൗത്യത്തിന് അനുയോജ്യമെന്നാണ് വിലയിരുത്തല്‍. ഇവിടെ നിന്ന് ആന മാറിയാല്‍ ദുഷ്കരമെന്നും നാട്ടുകാര്‍ പറയുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടി സംഘവും എത്തി. നാലുമണിക്കൂറിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാനാണ് നീക്കം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/111423/aricompan-was-foundat-the-critical-hour-of-the-mission)