---
title: "തലശേരി ജനറൽ ആശുപത്രിയിലെ തകരാറിലായ എക്സറേ പ്രിന്റർ ഉടൻ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ആശുപത്രി സൂപ്രണ്ടിന് നിവേദനം നല്കി"
english_title: "The youth league has submitted a petition to the superintendent of the hospital demanding immediate restoration of the damaged x-ray printer in Thalassery General Hospital."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/111507/the-youth-league-has-submitted-a-petition-to-the-superintendent-of-the-hospital-demanding-immediate-restoration-of-the-damaged-x-ray-printer-in-thalassery-general-hospital"
published_at: "2023-04-28T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bb14a33883_3405d274-237a-4a7b-9f1d-9ef6ff0ee7b2_copy.jpg"
keywords: []
---

# തലശേരി ജനറൽ ആശുപത്രിയിലെ തകരാറിലായ എക്സറേ പ്രിന്റർ ഉടൻ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ആശുപത്രി സൂപ്രണ്ടിന് നിവേദനം നല്കി

> **Lead Summary:** **തലശ്ശേരി: ** തലശ്ശേരി ജനറൽ ആശുപത്രിയിൽ എക്സറേ എടുക്കുന്ന രോഗികൾക്ക് ഇമേജ് നല്കാതെ മൊബൈലിൽ ഇമേജയച്ച് നൽകുന്നതിനെതിരെ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. മൊബൈൽ ഇമേജ് നോക്കി നടത്തുന്ന പരിശോധന ഗുണകരമല്ലാത്തതിനാൽ രോഗികൾക്ക് വന്ന ദുരവസ്ഥക്ക് എത്രയും വേഗം പരിഹാരം കാണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് ഡോ വി.കെ രാജീവന് നിവേദനം നല്കി.

## Article Content

**തലശ്ശേരി: ** തലശ്ശേരി ജനറൽ ആശുപത്രിയിൽ എക്സറേ എടുക്കുന്ന രോഗികൾക്ക് ഇമേജ് നല്കാതെ മൊബൈലിൽ ഇമേജയച്ച് നൽകുന്നതിനെതിരെ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. മൊബൈൽ ഇമേജ് നോക്കി നടത്തുന്ന പരിശോധന ഗുണകരമല്ലാത്തതിനാൽ രോഗികൾക്ക് വന്ന ദുരവസ്ഥക്ക് എത്രയും വേഗം പരിഹാരം കാണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ആശുപത്രി സൂപ്രണ്ട് ഡോ വി.കെ രാജീവന് നിവേദനം നല്കി.

മണ്ഡലം പ്രസിഡന്റ് റഷീദ് തലായി സൂപ്രണ്ടിന് നിവേദനം കൈമാറി. എത്രയും പെട്ടെന്ന് പ്രിന്റർ പുനസ്ഥാപിക്കുമെന്ന് സൂപ്രണ്ട് യൂത്ത് ലീഗിന് ഉറപ്പ് നല്കി. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി തസ്‌ലീം ചേറ്റംകുന്ന്, ജനറൽ സെക്രട്ടറി തഫ്‌ലീം മാണിയാട്ട്, ജംഷീർ മഹമൂദ് കെ.പി, ഷഹബാസ് കായ്യത്ത്, മുനീർ കൈവട്ടം, അബ്ദുള്ള സഹീർ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/111507/the-youth-league-has-submitted-a-petition-to-the-superintendent-of-the-hospital-demanding-immediate-restoration-of-the-damaged-x-ray-printer-in-thalassery-general-hospital)