---
title: "മുഖ്യമന്ത്രി പിണറായി വിജയൻ്റെ യു.എ.ഇ സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതിയില്ല"
english_title: "The central government has not approved Chief Minister Pinarayi Vijayan's visit to the UAE"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/111593/the-central-government-has-not-approved-chief-minister-pinarayi-vijayans-visit-to-the-uae"
published_at: "2023-04-29T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ca1308ff48_Untitled-1_copy.jpg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയൻ്റെ യു.എ.ഇ സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതിയില്ല

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു.എ.ഇ സന്ദർശനം മാറ്റിവെച്ചു. മേയ് ഏഴ്​ മുതൽ 11 വരെയാണ് സന്ദർശനം നിശ്ചയിച്ചിരുന്നത്. മേയ് 10ന് ദുബൈയിൽ നടക്കേണ്ട പൊതുസ്വീകരണവും മാറ്റിവെച്ചു. കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനാലാണ്​ സന്ദ​ർശനം മാറ്റിയതെന്നാണ്​ സൂചന.

## Article Content

മുഖ്യമന്ത്രി പിണറായി വിജയന്‍റെ യു.എ.ഇ സന്ദർശനം മാറ്റിവെച്ചു. മേയ് ഏഴ്​ മുതൽ 11 വരെയാണ് സന്ദർശനം നിശ്ചയിച്ചിരുന്നത്. മേയ് 10ന് ദുബൈയിൽ നടക്കേണ്ട പൊതുസ്വീകരണവും മാറ്റിവെച്ചു. കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനാലാണ്​ സന്ദ​ർശനം മാറ്റിയതെന്നാണ്​ സൂചന.

യു.എ.ഇ സാമ്പത്തിക വികസന വകുപ്പിന്‍റെ വാർഷിക നിക്ഷേപ സംഗമത്തിൽ ക്ഷണിതാവായിരുന്നു മുഖ്യമന്ത്രി. സംഗമത്തിൽ പങ്കെടുക്കാനും മുഖ്യമന്ത്രി എത്തില്ല. ദുബൈയിലെ പൗര സ്വീകരണം മറ്റൊരു തിയതിയിലേക്ക് മാറ്റിഎന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/111593/the-central-government-has-not-approved-chief-minister-pinarayi-vijayans-visit-to-the-uae)