---
title: "വന്ദേഭാരത് ട്രെയിനില്‍ വികെ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ച് പേർ  അറസ്റ്റിൽ"
english_title: "Five people arrested in Vandebharat train in connection with VK Sreekanthan MP saluting poster"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/111759/five-people-arrested-in-vandebharat-train-in-connection-with-vk-sreekanthan-mp-saluting-poster"
published_at: "2023-04-30T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e1842b851e_Untitled-1_copy.jpg"
keywords: []
---

# വന്ദേഭാരത് ട്രെയിനില്‍ വികെ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ച് പേർ  അറസ്റ്റിൽ

> **Lead Summary:** വന്ദേഭാരത് ട്രെയിനില്‍ വികെ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ച് പേർ അറസ്റ്റിൽ. താവളം ആനക്കല്‍ സെന്തില്‍ കുമാര്‍, കള്ളമല പെരുമ്പുള്ളി പി.എം.ഹനീഫ, നടുവട്ടം അഴകന്‍ കണ്ടത്തില്‍ എ.കെ.മുഹമ്മദ് സഫല്‍, കിഴായൂര്‍ പുല്ലാടന്‍ പി.മുഹമ്മദ് ഷാഹിദ്, കുട്ടാല മുട്ടിച്ചിറ എം.കിഷോര്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വേ സംരക്ഷണ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ റെയില്‍വേ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. 1000 രൂപ പിഴയും പ്രതികളില്‍ നിന്ന് ഈടാക്കി. കോടതി പിരിയുന്നത് വരെ അഞ്ച് പേരെയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു.

## Article Content

വന്ദേഭാരത് ട്രെയിനില്‍ വികെ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ച് പേർ അറസ്റ്റിൽ. താവളം ആനക്കല്‍ സെന്തില്‍ കുമാര്‍, കള്ളമല പെരുമ്പുള്ളി പി.എം.ഹനീഫ, നടുവട്ടം അഴകന്‍ കണ്ടത്തില്‍ എ.കെ.മുഹമ്മദ് സഫല്‍, കിഴായൂര്‍ പുല്ലാടന്‍ പി.മുഹമ്മദ് ഷാഹിദ്, കുട്ടാല മുട്ടിച്ചിറ എം.കിഷോര്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വേ സംരക്ഷണ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ റെയില്‍വേ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. 1000 രൂപ പിഴയും പ്രതികളില്‍ നിന്ന് ഈടാക്കി. കോടതി പിരിയുന്നത് വരെ അഞ്ച് പേരെയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു.

കേരളത്തില്‍ വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമായിരുന്നു കേരളത്തിനാകെ വിവാദ സംഭവം. ട്രെയിന്‍ ഷോര്‍ണൂരില്‍ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീകണ്ഠന്‍ എംപിയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ യുവമോര്‍ച്ചാ നേതാവിന്റെ പരാതിയിലാണ് ആര്‍പിഎഫ് കേസെടുത്തത്. അനുമതിയില്ലാതെ സ്റ്റേഷനില്‍ പ്രവേശിച്ചത്, പോസ്റ്റര്‍ പതിക്കല്‍, യാത്രക്കാരുടെ സൗകര്യങ്ങള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/111759/five-people-arrested-in-vandebharat-train-in-connection-with-vk-sreekanthan-mp-saluting-poster)