---
title: "വിഷ്ണുവും, പരമശിവനും, ഭദ്രകാളിയും തുല്യ പ്രാധാന്യത്തോടെ മൂന്ന് ശ്രീകോവിലുകളിലായി അനുഗ്രഹ വർഷം  ചൊരിയുന്ന  കിടഞ്ഞി മൊയിലോത്ത് ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും"
english_title: "The Pratishtha Brahmakalasa Mahotsava of Kitinji Moiloth Temple, where Vishnu, Paramashiva and Bhadrakali with equal importance "
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/111815/the-pratishtha-brahmakalasa-mahotsava-of-kitinji-moiloth-temple-where-vishnu-paramashiva-and-bhadrakali-with-equal-importance"
published_at: "2023-04-30T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e80722ad27_0069a6eb-e634-4ae3-b960-4402b02d3844.jpg"
keywords: []
---

# വിഷ്ണുവും, പരമശിവനും, ഭദ്രകാളിയും തുല്യ പ്രാധാന്യത്തോടെ മൂന്ന് ശ്രീകോവിലുകളിലായി അനുഗ്രഹ വർഷം  ചൊരിയുന്ന  കിടഞ്ഞി മൊയിലോത്ത് ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും

> **Lead Summary:** വിഷ്ണുവും, പരമശിവനും, ഭദ്രകാളിയും തുല്യ പ്രാധാന്യത്തോടെ മൂന്ന് ശ്രീകോവിലുകളിലായി അനുഗ്രഹ വർഷം ചൊരിയുന്ന കിടഞ്ഞി മൊയിലോത്ത് ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും .മെയ് ഒന്ന് മുതൽ നാല് വരെയായി തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പദ്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ഒന്നിന് വൈകീട്ട് ആറരയ്ക്ക് ദീപസമർപ്പണ ചടങ്ങും രണ്ടിന് വൈകീട്ട് നാലു മണി മുതൽ ആചാര്യവരണം, പ്രാസാദശുദ്ധി, അസ്ത്രകലശം, രാക്ഷോഘ്നഹോമം, വാസ്തു പുണ്യാഹം, പ്രസാദ ഊട്ട് എന്നിവയും നടക്കും.വൈകുന്നേരം അഞ്ചരയ്ക്ക് കരിയാട് മാഞ്ചാൽ ശിവക്ഷേത്രത്തിൽ നിന്നും വിഗ്രഹഘോഷയാത്ര ആരംഭിക്കും.

## Article Content

വിഷ്ണുവും, പരമശിവനും, ഭദ്രകാളിയും തുല്യ പ്രാധാന്യത്തോടെ മൂന്ന് ശ്രീകോവിലുകളിലായി അനുഗ്രഹ വർഷം ചൊരിയുന്ന കിടഞ്ഞി മൊയിലോത്ത് ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും .മെയ് ഒന്ന് മുതൽ നാല് വരെയായി തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പദ്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ഒന്നിന് വൈകീട്ട് ആറരയ്ക്ക് ദീപസമർപ്പണ ചടങ്ങും രണ്ടിന് വൈകീട്ട് നാലു മണി മുതൽ ആചാര്യവരണം, പ്രാസാദശുദ്ധി, അസ്ത്രകലശം, രാക്ഷോഘ്നഹോമം, വാസ്തു പുണ്യാഹം, പ്രസാദ ഊട്ട് എന്നിവയും നടക്കും.വൈകുന്നേരം അഞ്ചരയ്ക്ക് കരിയാട് മാഞ്ചാൽ ശിവക്ഷേത്രത്തിൽ നിന്നും വിഗ്രഹഘോഷയാത്ര ആരംഭിക്കും.

മൂന്നിന് രാവിലെ ചതുശുദ്ധി, മഹാമൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് ദ്രവ്യ കലശപൂജ,സർപബലി, ഭഗവതിസേവ എന്നിവ നടക്കും. നാലിന് രാവിലെ മഹാഗണപതി ഹോമം, കലശാഭിഷേകങ്ങൾ എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് 12നും ഒന്നിനുമിടയിൽ പ്രതിഷ്ഠാകർമ്മം നടക്കും. രാത്രി ഏഴിന് ക്ഷേത്രവും സമൂഹവും എന്ന വിഷയത്തിൽ അഡ്വ.എ.വി.കേശവൻ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ പ്രതിഷ്ഠാ കമ്മിറ്റി ചെയർമാൻ വി.കെ.ജയചന്ദ്രൻ, രക്ഷാധികാരി ജയചന്ദ്രൻ കരിയാട്, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് പി.പി.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/111815/the-pratishtha-brahmakalasa-mahotsava-of-kitinji-moiloth-temple-where-vishnu-paramashiva-and-bhadrakali-with-equal-importance)