---
title: "ഇ-പോസ് തകരാറിൽ വലഞ്ഞ് ജനം ;  റേഷന്‍ വിതരണത്തില്‍ ഇന്നും നിയന്ത്രണം"
english_title: "People affected by e-POS failure;Ration distribution still under control"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/112261/people-affected-by-e-pos-failureration-distribution-still-under-control"
published_at: "2023-05-03T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451faa9da37b_download_(12).jpg"
keywords: []
---

# ഇ-പോസ് തകരാറിൽ വലഞ്ഞ് ജനം ;  റേഷന്‍ വിതരണത്തില്‍ ഇന്നും നിയന്ത്രണം

> **Lead Summary:** ഇ പോസ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് കേരളത്തിലെ റേഷന്‍ വിതരണം താളം തെറ്റിയ സംഭവത്തില്‍ പരസ്പരം പഴിചാരി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍.ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന് കേരളം കൂട്ടാക്കിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനം.

## Article Content

ഇ പോസ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് കേരളത്തിലെ റേഷന്‍ വിതരണം താളം തെറ്റിയ സംഭവത്തില്‍ പരസ്പരം പഴിചാരി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍.ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന് കേരളം കൂട്ടാക്കിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനം.

സമയക്രമം വച്ചുള്ള റേഷന്‍ വിതരണമായിരിക്കും ഇന്നും സംസ്ഥാനത്ത് നടക്കുക. ഇതിനിടെയാണ് കാലഹരണപ്പെട്ട പിഡിഎസ് സംവിധാനം ഒഴിവാക്കാന്‍ കേരളത്തോട് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നെന്നും ഇത് നടപ്പാക്കത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്രം വാദിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/112261/people-affected-by-e-pos-failureration-distribution-still-under-control)