---
title: "തലശ്ശേരി ഒ.വി.റോഡിൽ തീപ്പിടുത്തം ; ഉടൻ തീയണച്ചതിനാൽ ദുരന്തം ഒഴിവായി"
english_title: "Fire on Thalassery O.V. Road;Disaster was averted as the fire was extinguished immediately"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/112350/fire-on-thalassery-ov-roaddisaster-was-averted-as-the-fire-was-extinguished-immediately"
published_at: "2023-05-03T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645244c5d668b_Untitled-2_copy.jpg"
keywords: []
---

# തലശ്ശേരി ഒ.വി.റോഡിൽ തീപ്പിടുത്തം ; ഉടൻ തീയണച്ചതിനാൽ ദുരന്തം ഒഴിവായി

> **Lead Summary:** തലശേരി ഒ.വി റോഡിൽ ചെരിപ്പ് നിർമാണ സ്ഥാപനത്തിന് പിറകിൽ തീ പിടുത്തം. പി.വി.രജീഷിൻ്റെ ചെരിപ്പ് നിർമ്മാണ യൂനിറ്റിന് പിന്നിൽ കൂട്ടിയിട്ട മാലിന്യകൂമ്പാരത്തിനാണ് തീപിടിച്ചത്. അഗ്നിശമന സേന യൂനിറ്റ് എത്തി തീ അണച്ചതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല .കെട്ടിടത്തിന്പിന്നിൽ സാമൂഹ്യ വിരുദ്ധർ താവളമടിക്കുന്ന കേന്ദ്രവുമാണത്രെ. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.

## Article Content

തലശേരി ഒ.വി റോഡിൽ ചെരിപ്പ് നിർമാണ സ്ഥാപനത്തിന് പിറകിൽ തീ പിടുത്തം. പി.വി.രജീഷിൻ്റെ ചെരിപ്പ് നിർമ്മാണ യൂനിറ്റിന് പിന്നിൽ കൂട്ടിയിട്ട മാലിന്യകൂമ്പാരത്തിനാണ് തീപിടിച്ചത്. അഗ്നിശമന സേന യൂനിറ്റ് എത്തി തീ അണച്ചതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല .കെട്ടിടത്തിന്പിന്നിൽ സാമൂഹ്യ വിരുദ്ധർ താവളമടിക്കുന്ന കേന്ദ്രവുമാണത്രെ. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.

കഴിഞ്ഞ കുറെ ദിവസങ്ങളായി തലശ്ശേരി നഗര പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ച് പരിഭ്രാന്തി പരത്തുന്നത്. കഠിനമായി കൊണ്ടിരിക്കുന്ന വെയിലിൽ മാലിന്യം അലക്ഷ്യമായി എറിയുന്നത് ഒഴിവാക്കണമെന്നും, പുകവലിച്ച് അവശിഷ്ടങ്ങൾ അശ്രദ്ധയോടെ വലിച്ചെറിയുന്നത് ഇത്തരത്തിലുള്ള തീപിടുത്തത്തിന് കാരണമാവുന്നതെന്നും ഫയർഫോഴ് അധികൃതർ മുന്നറിയിപ്പും നൽകുന്നുണ്ട്. , അസി: സ്റ്റേഷൻ ഓഫിസർമാരായ കെ. മനോജ് കുമാർ സി.വി.ദിനേശൻഎന്നിവരുടെ നേതൃത്വത്തിൽ എത്തിയ സേനയാണ് തീയണച്ചത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/112350/fire-on-thalassery-ov-roaddisaster-was-averted-as-the-fire-was-extinguished-immediately)