---
title: "ചരിത്രം തകർക്കപ്പെടുന്ന കാലഘട്ടത്തിൽ ചരിത്രം നിർമ്മിക്കുന്നവരാണ് നാമെന്ന് എം പി അബ്ദുസ്സമദ് സമദാനി എം.പി.  തലശ്ശേരി മദ്രസത്തുൽ മുബാറക് ഹയർ സെക്കന്ററി സ്കൂളിന്റെ പ്രഥമ കെട്ടിടത്തിൻ്റെ  90-ാം വാർഷികാഘോഷം നടത്തി"
english_title: "MP Abdussamad Samadani MP said that we are the ones who make history in a time when history is being destroyed."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/112392/mp-abdussamad-samadani-mp-said-that-we-are-the-ones-who-make-history-in-a-time-when-history-is-being-destroyed"
published_at: "2023-05-03T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452837121c08_c2b74b1f-892b-4b2e-af6c-128d640c5797_copy.jpg"
keywords: []
---

# ചരിത്രം തകർക്കപ്പെടുന്ന കാലഘട്ടത്തിൽ ചരിത്രം നിർമ്മിക്കുന്നവരാണ് നാമെന്ന് എം പി അബ്ദുസ്സമദ് സമദാനി എം.പി.  തലശ്ശേരി മദ്രസത്തുൽ മുബാറക് ഹയർ സെക്കന്ററി സ്കൂളിന്റെ പ്രഥമ കെട്ടിടത്തിൻ്റെ  90-ാം വാർഷികാഘോഷം നടത്തി

> **Lead Summary:** തലശ്ശേരി: ഒരു വ്യക്തിക്ക് മറവിരോഗം ബാധിക്കുന്നതിനേക്കാൾ ഭയാനകമാണ് സമൂഹത്തിന് മറവി രോഗം ബാധിക്കുന്നത്. പക്ഷെ ചരിത്രം മാറ്റാനാവില്ല. ചരിത്ര യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കാം പക്ഷെ ഇല്ലാതാക്കാനാവില്ലെന്നും വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സമദാനി പറഞ്ഞു. ചരിത്രത്തെ പാഠപുസ്തകത്തിൽ നിന്ന് മാറ്റാം പക്ഷെ ഇല്ലാതാക്കാനാവില്ല. ചരിത്രം കഥ പറച്ചിലല്ല, ചരിത്രം കഴിഞ്ഞ് പോയ യാഥാർത്ഥ്യമാണ്. പേര് മാറ്റുന്ന കാലത്ത് ഒരോ പേരും മുദ്രയാണെന്നും അദ്ധേഹം പറഞ്ഞു. 

## Article Content

തലശ്ശേരി: ഒരു വ്യക്തിക്ക് മറവിരോഗം ബാധിക്കുന്നതിനേക്കാൾ ഭയാനകമാണ് സമൂഹത്തിന് മറവി രോഗം ബാധിക്കുന്നത്. പക്ഷെ ചരിത്രം മാറ്റാനാവില്ല. ചരിത്ര യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കാം പക്ഷെ ഇല്ലാതാക്കാനാവില്ലെന്നും വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സമദാനി പറഞ്ഞു. ചരിത്രത്തെ പാഠപുസ്തകത്തിൽ നിന്ന് മാറ്റാം പക്ഷെ ഇല്ലാതാക്കാനാവില്ല. ചരിത്രം കഥ പറച്ചിലല്ല, ചരിത്രം കഴിഞ്ഞ് പോയ യാഥാർത്ഥ്യമാണ്. പേര് മാറ്റുന്ന കാലത്ത് ഒരോ പേരും മുദ്രയാണെന്നും അദ്ധേഹം പറഞ്ഞു. 

1934 ഏപ്രിൽ 30ന് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയും പ്രമുഖ സ്വാതന്ത്ര്യസമര നായകനുമായ മൗലാനാ ഷൗക്കത്തലി  ഉദ്ഘാടനം ചെയ്ത വിദ്യാലയത്തിലെ ആദ്യ കെട്ടിടത്തിന് 90 വർഷം പൂർത്തിയാവുന്നതിനോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്.  പദ്ധതി രൂപരേഖാ സ്കൂൾ മാനേജർ സി ഹാരിസ് ഹാജി പ്രഖ്യാപിച്ചു. മുബാറക്ക് സ്ക്കൂളിനെ കുറിച്ച് പൂർവ്വ വിദ്യാർത്ഥി എ പി അഹമ്മദ് തയാറാക്കിയ പുസ്തകം ചടങ്ങിൽ സമദാനി പ്രകാശനം ചെയ്തു. സ്ക്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ പി കെ റഫീഖ്, കെ ഇബ്രാഹീം, എൻ മജീദ്, ബഷീർ ചെറിയാണ്ടി, ഓഫീസ് ജീവനക്കാരായ ടി പി അബ്ദുറഹ്മാൻ, വി എ റാബിയ എന്നിവർക്കുള്ള ഉപഹാരം സമദാനി വിതരണം ചെയ്തു.  മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എ കെ സക്കരിയ്യ അദ്ധ്യക്ഷത വഹിച്ചു.

മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി കമ്മിറ്റി അംഗങ്ങളായ പ്രൊഫ. എ പി സുബൈർ, സി.എ അബൂബക്കർ, തഫ്ലീം മാണിയാട്ട്, എൻ മൂസ, വാർഡ് കൗൺസലർ പ്രീത പ്രദീപ്, പ്രിൻസിപ്പാൾ ടി. എം മുഹമ്മദ് സാജിദ്, പ്രധാനധ്യാപിക കെ ടി പി ആയിഷ, മുൻ പ്രധാ‌നധ്യാപകരായ പി കെ റഫീഖ്, കെ മുസ്തഫ, പി ടി എ പ്രസിഡണ്ട് ടി വി എ ബഷീർ, എം എം എൽ പി സ്ക്കൂൾ പ്രധാനധ്യാപകൻ വി കെ നാസർ, സ്റ്റാഫ് സെക്രട്ടറി നസീർ നെല്ലൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/112392/mp-abdussamad-samadani-mp-said-that-we-are-the-ones-who-make-history-in-a-time-when-history-is-being-destroyed)