---
title: "കണ്ണൂരിൽ  പട്ടാപ്പകൽ യുവ വ്യാപാരിയെ കാറിൽ  തട്ടികൊണ്ടുപോയി വധിക്കാൻ ശ്രമിച്ചു ; നാലംഗ സംഘത്തിനെതിരെ കേസ്"
english_title: "In Kannur, a young businessman was abducted in a car and tried to kill him in broad daylight;A case against the gang of four"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/112785/in-kannur-a-young-businessman-was-abducted-in-a-car-and-tried-to-kill-him-in-broad-daylighta-case-against-the-gang-of-four"
published_at: "2023-05-05T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645519c4469fc_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ  പട്ടാപ്പകൽ യുവ വ്യാപാരിയെ കാറിൽ  തട്ടികൊണ്ടുപോയി വധിക്കാൻ ശ്രമിച്ചു ; നാലംഗ സംഘത്തിനെതിരെ കേസ്

> **Lead Summary:** കണ്ണൂർ കൊല്ലറത്തിക്ക ഫ്രന്റ്സ് ഫാർമ പാർട്ണർ കെ.വി ജാബിറി നെയാണ് വധിക്കാൻ ശ്രമിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കാനു ണ്ടെന്നു പറഞ്ഞ് വളപട്ടണം പാലത്തിനടുത്ത് ജാബിറിനെ വിളിച്ച് വരുത്തുകയായിരുന്നു.

## Article Content

കണ്ണൂർ കൊല്ലറത്തിക്ക ഫ്രന്റ്സ് ഫാർമ പാർട്ണർ കെ.വി ജാബിറി നെയാണ് വധിക്കാൻ ശ്രമിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കാനു ണ്ടെന്നു പറഞ്ഞ് വളപട്ടണം പാലത്തിനടുത്ത് ജാബിറിനെ വിളിച്ച് വരുത്തുകയായിരുന്നു.

തുടർന്ന് ഒരു സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിക്കുകയും സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ പിടിച്ച് വച്ച് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് ജാബിർ പറഞ്ഞു. തലയിലും പരിക്കുണ്ട്. ജുനൈദ് പാമ്പുരുത്തി, കെ. സൈനുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് നാലംഗ സംഘം വധിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ജാബിർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലാണ്. വളപട്ടണം പോലീ സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/112785/in-kannur-a-young-businessman-was-abducted-in-a-car-and-tried-to-kill-him-in-broad-daylighta-case-against-the-gang-of-four)