---
title: "താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊലയ്ക്ക് തുല്യമായ അപകടം ; ടൂറിസം വകുപ്പും മന്ത്രിയും മറുപടി പറയണമെന്ന്  കെ പിസിസി പ്രസിഡണ്ട് കെ. സുധാകരൻ"
english_title: "Boat accident in Tanur equivalent to government sponsored massacre;KPCC President K.Sudhakaran"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/113496/boat-accident-in-tanur-equivalent-to-government-sponsored-massacrekpcc-president-ksudhakaran"
published_at: "2023-05-09T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459ba635fe7d_Untitled-1_copy.jpg"
keywords: []
---

# താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊലയ്ക്ക് തുല്യമായ അപകടം ; ടൂറിസം വകുപ്പും മന്ത്രിയും മറുപടി പറയണമെന്ന്  കെ പിസിസി പ്രസിഡണ്ട് കെ. സുധാകരൻ

> **Lead Summary:** അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണ്. വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും, അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തിൽ സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കൾക്കും, പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ വെറും ബോട്ട് അപകടം എന്ന് കരുതി തള്ളിക്കളയാൻ ആവില്ല.

## Article Content

അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണ്. വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും, അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തിൽ സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കൾക്കും, പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ വെറും ബോട്ട് അപകടം എന്ന് കരുതി തള്ളിക്കളയാൻ ആവില്ല.

> ഭരണകൂ ടം "സ്പോൺസർ " ചെയ്ത കൂട്ടക്കൊലയ്ക്ക് തുല്യമാണ് കഴിഞ്ഞ ദിവസം നടന്ന ബോട്ടപകടത്തിലെ ദാരുണ മരണങ്ങൾ. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്റെ പ്രധാന ഉത്തരവാദികൾ. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകൾ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് യാത്രകൾ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/113496/boat-accident-in-tanur-equivalent-to-government-sponsored-massacrekpcc-president-ksudhakaran)