---
title: "ആശുപത്രിയിൽ കത്രിക ഉപയോഗിച്ച്  പ്രതിയുടെ  അതിക്രമം ;  വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം."
english_title: "Accused's assault with scissors in the hospital;A tragic end for the female doctor."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/113746/accuseds-assault-with-scissors-in-the-hospitala-tragic-end-for-the-female-doctor"
published_at: "2023-05-10T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b1eb7ae980_Untitled-1_copy.jpg"
keywords: []
---

# ആശുപത്രിയിൽ കത്രിക ഉപയോഗിച്ച്  പ്രതിയുടെ  അതിക്രമം ;  വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം.

> **Lead Summary:** കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത പൂയപ്പള്ളി സ്വദേശി സന്ദീപാണ് ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ കുത്തിയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

## Article Content

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ അതിക്രമം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത പൂയപ്പള്ളി സ്വദേശി സന്ദീപാണ് ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ കുത്തിയത്. ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് ഗുരുതരമായി പരിക്കേറ്റ വനിതാ ഡോക്ടർ വന്ദന ദാസിനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ അതി തീവ്ര വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിനിയാണ് 23 കാരിയായ വന്ദന.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/113746/accuseds-assault-with-scissors-in-the-hospitala-tragic-end-for-the-female-doctor)