---
title: "കുത്തേറ്റ് മരിച്ച  വനിതാ ഡോക്ടർക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നും, ഓടാനായില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് ; ഡോക്ടർമാരിനി കരാട്ടെ പഠിക്കണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ"
english_title: "Health Minister Veena George said that the female doctor who died of stabbing had no experience and could not run"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/113829/health-minister-veena-george-said-that-the-female-doctor-who-died-of-stabbing-had-no-experience-and-could-not-run"
published_at: "2023-05-10T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b5d090c7aa_645b517722a01_images_(5).jpeg"
keywords: []
---

# കുത്തേറ്റ് മരിച്ച  വനിതാ ഡോക്ടർക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നും, ഓടാനായില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് ; ഡോക്ടർമാരിനി കരാട്ടെ പഠിക്കണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

> **Lead Summary:** മന്ത്രി വീണാ ജോർജ് വൻ വിവാദത്തിൽ. കൊട്ടാരക്കരയിൽ യുവ ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഡോ. വന്ദനയ്ക്ക് പരിചയ സമ്പത്തുണ്ടായിരുന്നില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്‌താവനയാണ് വിവാദമായത്. ആക്രമണം ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ അക്രമിക്കപ്പെട്ടതാണെന്നും വീണാ ജോർജ് പറഞ്ഞിരുന്നു.

## Article Content

മന്ത്രി വീണാ ജോർജ് വൻ വിവാദത്തിൽ. കൊട്ടാരക്കരയിൽ യുവ ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഡോ. വന്ദനയ്ക്ക് പരിചയ സമ്പത്തുണ്ടായിരുന്നില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്‌താവനയാണ് വിവാദമായത്. ആക്രമണം ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ അക്രമിക്കപ്പെട്ടതാണെന്നും വീണാ ജോർജ് പറഞ്ഞിരുന്നു.

ആരോഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഐ എം എ ഭാരവാഹികൾ മന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തി. യുവ ഡോക്ടറുടെ മരണവും, മന്ത്രിയുടെ പ്രസ്താവനയും ഒരു പോലെ വേദനയുളവാക്കുന്നതാണെന്നായിരുന്നു ഐ എം എ ഭാരവാഹികളുടെ പ്രതികരണം. മന്ത്രിയുടെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഡോക്ടർമാരിനി കരാട്ടെ പഠിക്കണമെന്നാണൊ മന്ത്രി പറയുന്നതെന്നായിരുന്നു സതീശൻ്റെ ചോദ്യം. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാർ എംഎൽഎയും മന്ത്രിയോട് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/113829/health-minister-veena-george-said-that-the-female-doctor-who-died-of-stabbing-had-no-experience-and-could-not-run)