---
title: "വനിതാ ഡോക്ടറെ  കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ  അധ്യാപകനെതിരെ വകുപ്പ് തല നടപടിയുണ്ടാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി ; അധ്യാപകനെ സസ്പെൻ്റു ചെയ്തു."
english_title: "Minister V Sivankutty said that departmental action will be taken against the accused teacher in the incident of stabbing a female doctor to death."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/113876/minister-v-sivankutty-said-that-departmental-action-will-be-taken-against-the-accused-teacher-in-the-incident-of-stabbing-a-female-doctor-to-death"
published_at: "2023-05-10T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b7a304b939_806503a2-7713-4f1b-ba44-abc663eec858.jpg"
keywords: []
---

# വനിതാ ഡോക്ടറെ  കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ  അധ്യാപകനെതിരെ വകുപ്പ് തല നടപടിയുണ്ടാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി ; അധ്യാപകനെ സസ്പെൻ്റു ചെയ്തു.

> **Lead Summary:** കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വകുപ്പ് തല നടപടിയുണ്ടാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിയമപരമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് അധ്യാപകനാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനാണ് സന്ദീപ്.

## Article Content

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ വകുപ്പ് തല നടപടിയുണ്ടാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിയമപരമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് അധ്യാപകനാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനാണ് സന്ദീപ്.

നിലവില്‍ സന്ദീപ് സസ്‌പെന്‍ഷനിലാണ്. ഇദ്ദേഹം ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ലഹരിയില്‍ ഇയാള്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയതോടെയാണ് വീട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/113876/minister-v-sivankutty-said-that-departmental-action-will-be-taken-against-the-accused-teacher-in-the-incident-of-stabbing-a-female-doctor-to-death)