---
title: "മൊബൈൽ, ഫ്രിഡ്ജ്, റേഡിയൊ...  ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പൊട്ടിത്തെറി തുടരുന്നു ; തലശേരിയിൽ വ്യാപാര സ്ഥാപനത്തിൽ  ജനറേറ്റർ പൊട്ടിത്തെറിച്ചു"
english_title: "Mobiles, fridges, radios... the explosion of electronic devices continues;A generator exploded in a commercial establishment in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/114138/mobiles-fridges-radios-the-explosion-of-electronic-devices-continuesa-generator-exploded-in-a-commercial-establishment-in-thalassery"
published_at: "2023-05-11T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ce15b97af3_Untitled-1_copy.jpg"
keywords: []
---

# മൊബൈൽ, ഫ്രിഡ്ജ്, റേഡിയൊ...  ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പൊട്ടിത്തെറി തുടരുന്നു ; തലശേരിയിൽ വ്യാപാര സ്ഥാപനത്തിൽ  ജനറേറ്റർ പൊട്ടിത്തെറിച്ചു

> **Lead Summary:** തലശേരി: എം എം റോഡിലെ വ്യാപാര സ്ഥാപനത്തിലെ ജനറേറ്ററാണ് ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഉച്ചകഴിഞ്ഞാണ് സംഭവം. മുഹമ്മദ് സക്കീറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലൈൻ ഫിറ്റിംഗ്സിലെ ഹോണ്ട ജനറേറ്ററാണ് വൻ ശബ്ദത്തിൽ പൊട്ടി ത്തെറിച്ചത്. തലശ്ശേരി ഫയർഫോഴ്സെത്തി എക്സിഗ്വീഷർ ഉപയോഗിച്ച് തിയണക്കാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനൽ വെള്ളം ഉപയോഗിച്ചാണ് അപകടം ഒഴിവാക്കിയത്. കടക്കുള്ളിൽ കനത്ത പുക നിറഞ്ഞതൊഴിച്ചാൽ ആർക്കും അപകടമൊന്നുമുണ്ടായില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി വി ദിനേശൻ, ഫയർ ആന്റ് റസ്ക്യു ഓഫീസർമാരായ കെ.പി നിരൂപ്, വി. ഷിജിൽ, എം. വൈശാഖ്, ആർ.കെ അഖിൽ, പി.കെ രാഗേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

## Article Content

തലശേരി: എം എം റോഡിലെ വ്യാപാര സ്ഥാപനത്തിലെ ജനറേറ്ററാണ് ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഉച്ചകഴിഞ്ഞാണ് സംഭവം. മുഹമ്മദ് സക്കീറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലൈൻ ഫിറ്റിംഗ്സിലെ ഹോണ്ട ജനറേറ്ററാണ് വൻ ശബ്ദത്തിൽ പൊട്ടി ത്തെറിച്ചത്. തലശ്ശേരി ഫയർഫോഴ്സെത്തി എക്സിഗ്വീഷർ ഉപയോഗിച്ച് തിയണക്കാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനൽ വെള്ളം ഉപയോഗിച്ചാണ് അപകടം ഒഴിവാക്കിയത്. കടക്കുള്ളിൽ കനത്ത പുക നിറഞ്ഞതൊഴിച്ചാൽ ആർക്കും അപകടമൊന്നുമുണ്ടായില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി വി ദിനേശൻ, ഫയർ ആന്റ് റസ്ക്യു ഓഫീസർമാരായ കെ.പി നിരൂപ്, വി. ഷിജിൽ, എം. വൈശാഖ്, ആർ.കെ അഖിൽ, പി.കെ രാഗേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/114138/mobiles-fridges-radios-the-explosion-of-electronic-devices-continuesa-generator-exploded-in-a-commercial-establishment-in-thalassery)