---
title: "ചരിത്രപ്രസിദ്ധമായ മാഹി ടാഗോർ പാർക്കിൽ സന്ദർശകരെ വിറപ്പിച്ച് തെരുവുനായ ശല്യം രൂക്ഷം ; പാർക്കിനെ കൈയ്യൊഴിഞ്ഞ് സന്ദർശകർ"
english_title: "In the historic Mahi Tagore Park, the street disturbance is raging, shaking the visitors;Visitors flock to the park"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/114574/in-the-historic-mahi-tagore-park-the-street-disturbance-is-raging-shaking-the-visitorsvisitors-flock-to-the-park"
published_at: "2023-05-13T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f88fe65507_58b54000-e2ae-423e-99c6-8bbdb1587325_copy.jpg"
keywords: []
---

# ചരിത്രപ്രസിദ്ധമായ മാഹി ടാഗോർ പാർക്കിൽ സന്ദർശകരെ വിറപ്പിച്ച് തെരുവുനായ ശല്യം രൂക്ഷം ; പാർക്കിനെ കൈയ്യൊഴിഞ്ഞ് സന്ദർശകർ

> **Lead Summary:** മാഹി: നിത്യേന നൂറ് കണക്കിന് സന്ദർശകരെത്തുന്ന പാർക്കാണിത്. തെരുവുനായകൾ കൈയ്യടക്കിയതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള സന്ദർശകർ പാർക്കിനെ കൈയ്യൊഴിയുകയാണ്. ചരിത്ര പ്രസിദ്ധമായ മാഹി ടാഗോർ ഉദ്യാനത്തിലേക്ക് കടക്കണ മെങ്കിൽ സന്ദർശകർക്ക് നല്ല മനോധൈര്യം വേണം. അല്ലെങ്കിൽ പാർക്കിൽ കയറാതെ റോഡിൽ നിന്ന് കാഴ്ചകൾ കണ്ട് തിരിച്ചു പോകാം. പ്രധാന കവാടത്തിൽ നിര നിരയായി നിൽക്കുകയും കിടക്കുകയും ചെയ്യുന്ന പട്ടികൾക്കിടയിലൂടെ വേണം പാർക്കിനകത്ത് പ്രവേശിക്കാൻ. കുട്ടികളോടോ, പ്രായമേറിയവരോടോ അറിയാതെ ചവിട്ടിപ്പോയാൽ കടി ഉറപ്പാണ്. നിത്യേന നൂറുകണക്കിന് സന്ദർശകർ കാലത്ത് മുതൽ രാത്രി വരെ ഒഴുകിയെത്തുന്ന പ്രസിദ്ധമായ പാർക്കാണിത്.

## Article Content

മാഹി: നിത്യേന നൂറ് കണക്കിന് സന്ദർശകരെത്തുന്ന പാർക്കാണിത്. തെരുവുനായകൾ കൈയ്യടക്കിയതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള സന്ദർശകർ പാർക്കിനെ കൈയ്യൊഴിയുകയാണ്. ചരിത്ര പ്രസിദ്ധമായ മാഹി ടാഗോർ ഉദ്യാനത്തിലേക്ക് കടക്കണ മെങ്കിൽ സന്ദർശകർക്ക് നല്ല മനോധൈര്യം വേണം. അല്ലെങ്കിൽ പാർക്കിൽ കയറാതെ റോഡിൽ നിന്ന് കാഴ്ചകൾ കണ്ട് തിരിച്ചു പോകാം. പ്രധാന കവാടത്തിൽ നിര നിരയായി നിൽക്കുകയും കിടക്കുകയും ചെയ്യുന്ന പട്ടികൾക്കിടയിലൂടെ വേണം പാർക്കിനകത്ത് പ്രവേശിക്കാൻ. കുട്ടികളോടോ, പ്രായമേറിയവരോടോ അറിയാതെ ചവിട്ടിപ്പോയാൽ കടി ഉറപ്പാണ്. നിത്യേന നൂറുകണക്കിന് സന്ദർശകർ കാലത്ത് മുതൽ രാത്രി വരെ ഒഴുകിയെത്തുന്ന പ്രസിദ്ധമായ പാർക്കാണിത്.

കടൽ - പുഴയോര തീരങ്ങളുടെ തലോടലേറ്റാണ് നടപ്പാതയും കടന്ന് പോകുന്നത്. മാർബിൾ തറയിലാണ് പട്ടികളുടെ പ്രധാന വിഹാരകേന്ദ്രം. പട്ടികൾ വഴി മാറുന്ന പ്രശ്നമില്ല. അറിയാതെ ചെറിയ കുട്ടികൾ കല്ലെടുത്ത് എറിഞ്ഞാൻ കടി ഉറപ്പാണ്. പാർക്കിനകത്ത് സന്ദർശകരുടെ പിറകെ പട്ടിക്കൂട്ടം ഓടുന്നതും, ആളുകൾ വീഴുന്നതും സ്ഥിരം കാഴ്ചയാണ്. സന്ദർശകരുടെ ഇരിപ്പിടങ്ങളിൽ നായകൾ സുഖശയനം നടത്തുകയാണ്. ചില കുട്ടികളും, വിദ്യാർത്ഥികളും ഭക്ഷ്യ വസ്തുക്കൾ പാർക്കിനകത്ത് കൊണ്ട് വന്ന് അവശിഷ്ടങ്ങൾ വലിച്ചെറിയുന്ന തും പട്ടി ശല്യത്തിന് കാരണ മാകുന്നുണ്ട്. കുട്ടികളുടെ പാർക്കിൽ പ്പോലും തെരുവ് പട്ടികളുടെ വിളയാട്ടമാണ്. മയ്യഴി ഭരണ സിരാകേന്ദ്രമായ ഗവ: ഹൗസിന്റെ മതിലിനോട് ചേർന്നാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്.

കുട്ടികളെയും കൊണ്ട് ഉല്ലാസത്തിനെത്തുന്ന രക്ഷിതാ ക്കൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട സംഭവങ്ങൾ അനവധി. സന്ധ്യ കഴിഞ്ഞാൽ പാർക്കിൽ കൂരിരുട്ടാണ്. അലങ്കാര ദീപങ്ങളത്രയും കണ്ണടച്ചിട്ട് നാളുകളേറെയായി. ഏതാനും മാസം മുമ്പ് പട്ടികളിലൊന്നി ന് പേയിളകുകയും നിരവധി പേരെ കടിക്കുകയുമുണ്ടായി. ഇതേ തുടർന്ന് ആഴ്ചകളോളം പാർക്ക് അടച്ചിടുകയായി രുന്നു. ഒടുവിൽ കണ്ണൂരിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വന്നാണ് മറ്റുള്ള പട്ടികളെയടക്കം പിടിച്ച് കൊണ്ടുപോയത്. നിത്യേനയെന്ന വണ്ണം നിരവധി പേരാണ് പട്ടി കടിയേറ്റ് മാഹി ഗവ: ജനറൽ ആശുപത്രിയിലെത്തുന്നത്. തെരുവ് പട്ടികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാ രം കാണണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് വർഷങ്ങളായി നിരവധി പ്രത്യക്ഷസമരങ്ങൾ ഗവ: ഹൗസിന് മുന്നിലടക്കം നടത്തിയിട്ടുണ്ട്. ലഫ്. ഗവർണ്ണരുമായി നടത്തിയ ചർച്ചയെത്തുടർ ന്ന് പട്ടികളെ കണ്ണൂരിൽ കൊണ്ടുപോയി വന്ധീകരിക്കാൻ തിരുമാനമാവുകയും, ഏതാനും പട്ടികളെ മാത്രം പേരിന് വന്ധീകരിച്ച് പരിപാടി നിർത്തലാക്കുകയുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തെരുവ് പട്ടികൾ പന്തക്കലിലെ വിദ്യാർത്ഥിയെ ക ടിച്ച് കിറി കൊന്നത് അധി കൃതർ ഓർക്കണമെന്ന് ജനശബ്ദംആക്ടിങ്ങ് പ്രസിഡണ്ട് ദാസൻ കാണി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/114574/in-the-historic-mahi-tagore-park-the-street-disturbance-is-raging-shaking-the-visitorsvisitors-flock-to-the-park)