---
title: "കേരളത്തിൽ ഇനിയൊരിക്കലും കോൺഗ്രസ് അധികാരത്തിൽ വരില്ലെന്ന് ജോസ്.കെ.മാണി ; നിയന്ത്രിക്കാൻ ആരുമില്ലാത്ത അരിക്കൊമ്പനാണ് സതീശനെന്ന് എം വി ജയരാജൻ"
english_title: "Jos.K.Mani that Congress will never come to power in Kerala again;MV Jayarajan said that Satheesan is a rice stalk with no one to control"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/114647/joskmani-that-congress-will-never-come-to-power-in-kerala-againmv-jayarajan-said-that-satheesan-is-a-rice-stalk-with-no-one-to-control"
published_at: "2023-05-14T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64605cea0752c_Untitled-1_copy.jpg"
keywords: []
---

# കേരളത്തിൽ ഇനിയൊരിക്കലും കോൺഗ്രസ് അധികാരത്തിൽ വരില്ലെന്ന് ജോസ്.കെ.മാണി ; നിയന്ത്രിക്കാൻ ആരുമില്ലാത്ത അരിക്കൊമ്പനാണ് സതീശനെന്ന് എം വി ജയരാജൻ

> **Lead Summary:** കേരളത്തിൽ കോൺഗ്രസ് ഇനിയൊരിക്കലും അധികാരത്തിൽ വരാൻ പോകു ന്നില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. എൽ.ഡി.എഫ് ഗവൺമെന്റിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ആലക്കോട് സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ആകെ ഭയത്തിലായിരിക്കുകയാണ്. എൽ.ഡി.എഫിന്റെ വികസന നയങ്ങളും ഭരണ നേട്ടങ്ങളും കേരളത്തിൽ ഇനിയൊരിക്കലും കോൺഗ്രസിനെ അധികാരത്തി ലെത്തിക്കാത്ത സ്ഥിതിയുയർത്തിയിരിക്കുകയാണ്.

## Article Content

കേരളത്തിൽ കോൺഗ്രസ് ഇനിയൊരിക്കലും അധികാരത്തിൽ വരാൻ പോകു ന്നില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. എൽ.ഡി.എഫ് ഗവൺമെന്റിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ആലക്കോട് സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ആകെ ഭയത്തിലായിരിക്കുകയാണ്. എൽ.ഡി.എഫിന്റെ വികസന നയങ്ങളും ഭരണ നേട്ടങ്ങളും കേരളത്തിൽ ഇനിയൊരിക്കലും കോൺഗ്രസിനെ അധികാരത്തി ലെത്തിക്കാത്ത സ്ഥിതിയുയർത്തിയിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് സ്ഥാനം മാത്രമാണ് ഇനി ലഭിക്കുകയുള്ളൂ വെന്ന ഭയമാണ് കോൺഗ്രസിനു ള്ളത്. ഇതോടെ ആജീവനാന്ത പ്രതിപക്ഷ നേതാവാകാനുള്ള മത്സരമാണ് കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത്. പ്രതിപക്ഷ നേതാവും, മുൻ പ്രതിപക്ഷ നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമെല്ലാം മത്സരത്തിലാണ്. മത്സരിച്ച്, മത്സരിച്ച് കോൺഗ്രസ് കേരളത്തിൽ ഇല്ലാതാവുകയാണ്. പറയുന്ന കാര്യങ്ങൾ ചെയ്യുന്ന സർക്കാരാണ് എൽ. ഡി. എഫ് ഗവൺമെൻ്റിനെന്നും, റബറിന്റെ വിലയിടിവിന് കാരണം കേന്ദ്രസർക്കാർ നയങ്ങളാണെന്നും ജോസ് കെ.മാണി പറഞ്ഞു.. കേരളത്തിലെ കോൺഗ്രസിനെ നിയന്ത്രിക്കാൻ ആരുമില്ലാതെ മേഞ്ഞുനടക്കുന്ന അരിക്കൊമ്പനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/114647/joskmani-that-congress-will-never-come-to-power-in-kerala-againmv-jayarajan-said-that-satheesan-is-a-rice-stalk-with-no-one-to-control)