---
title: "നവീകരണത്തിൽ റോഡിൻ്റെ ഒരു ഭാഗം ഉയർന്നു, മറുഭാഗം താഴ്ന്നു ; തലശേരി പഴയ സ്റ്റാൻ്റിൽ ഓട്ടോ പിടിക്കാൻ നീന്തണം"
english_title: "In the renovation, one part of the road was raised and the other part lowered;You have to swim to catch an auto at Thalassery old stand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/114826/in-the-renovation-one-part-of-the-road-was-raised-and-the-other-part-loweredyou-have-to-swim-to-catch-an-auto-at-thalassery-old-stand"
published_at: "2023-05-15T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461b6d950c24_f4a81b75-3065-466c-ba1b-8b23c3cb3fd1_copy.jpg"
keywords: []
---

# നവീകരണത്തിൽ റോഡിൻ്റെ ഒരു ഭാഗം ഉയർന്നു, മറുഭാഗം താഴ്ന്നു ; തലശേരി പഴയ സ്റ്റാൻ്റിൽ ഓട്ടോ പിടിക്കാൻ നീന്തണം

> **Lead Summary:** ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി. ചെ​റി​യ മ​ഴ പെ​യ്ത​പ്പോ​ഴേ​ക്കും ത​ല​ശ്ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി. ഓ​ട്ടോ ക​യ​റാ​ൻ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും, ഡ്രൈ​വ​ർ​മാ​ർ​ക്കും ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ടാ​യി. പ​ഴ​യ ബസ് സ്റ്റാ​ൻ​ഡി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി റോഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ച്ച​തി​ന്റെ ദു​രി​ത ഫ​ല​മാ​ണ് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഈ ​വെ​ള്ള​ക്കെ​ട്ട്.

## Article Content

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി. ചെ​റി​യ മ​ഴ പെ​യ്ത​പ്പോ​ഴേ​ക്കും ത​ല​ശ്ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി. ഓ​ട്ടോ ക​യ​റാ​ൻ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും, ഡ്രൈ​വ​ർ​മാ​ർ​ക്കും ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ടാ​യി. പ​ഴ​യ ബസ് സ്റ്റാ​ൻ​ഡി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി റോഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ച്ച​തി​ന്റെ ദു​രി​ത ഫ​ല​മാ​ണ് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഈ ​വെ​ള്ള​ക്കെ​ട്ട്.

റോ​ഡ് നി​ല​വി​ലു​ള​ള​തി​നേ​ക്കാ​ൾ ഉയ​ർ​ത്തി​യെ​ങ്കി​ലും സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡും പരി​സ​ര​വും താ​ഴ്ന്ന നി​ല​യി​ലാ​ണ്. റോ​ഡ് ഉയ​ർ​ത്തു​ന്ന സ​മ​യ​ത്ത് ത​ന്നെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​രും പ​രി​സ​ര​ത്തെ വ്യാ​പാ​രി​ക​ളും ഇ​ക്കാ​ര്യം ക​രാ​റു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​ണ്. ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പാ​ണ് ജനറൽ ആ​ശു​പ​ത്രി റോ​ഡിലും തൊ​ട്ട​ടുത്ത എം.​ജി റോ​ഡി​ലും ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. മൂ​ന്ന് മാ​സ​ത്തോ​ളം സ​മ​യ​മെ​ടു​ത്ത് ന​ട​ത്തിയ പ്ര​വൃ​ത്തി ശ​രി​യാ​യ വി​ധ​ത്തി​ൽ പൂ​ർ​ത്തി​ക​രി​ച്ച​തു​മി​ല്ല. റോ​ഡി​ന്റെ അ​രികു​ക​ളു​ടെ​യും ന​ട​പ്പാ​ത​യു​ടെ​യും പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് രണ്ടു റോ​ഡു​കളും ഗതാഗതത്തിനായി തുറന്നു നൽകിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/114826/in-the-renovation-one-part-of-the-road-was-raised-and-the-other-part-loweredyou-have-to-swim-to-catch-an-auto-at-thalassery-old-stand)