---
title: "മുഖം മിനുക്കാൻ തലശ്ശേരി ജനറൽ ആശുപത്രി ;  ഒരു കോടി രൂപയുടെ പ്രവൃത്തി അനുമതി"
english_title: "Thalassery General Hospital to beautify your face;A work permit of Rs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/114998/thalassery-general-hospital-to-beautify-your-facea-work-permit-of-rs"
published_at: "2023-05-15T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64625729766dc_Untitled-1_copy.jpg"
keywords: []
---

# മുഖം മിനുക്കാൻ തലശ്ശേരി ജനറൽ ആശുപത്രി ;  ഒരു കോടി രൂപയുടെ പ്രവൃത്തി അനുമതി

> **Lead Summary:** തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ വാട്ടർ ടാങ്ക്, റേമ്പ് എന്നിവക്കും, മറ്റ് അനുബന്ധ മെയിൻ്റനൻസ് പ്രവൃത്തികൾക്കുമായി 1 കോടി രൂപയുടെ അടി യന്തര പ്രവൃത്തി അനുമതിയായി. മെയ് 12 ന് ഇറങ്ങിയ ദേശീയ ആരോഗ്യ മിഷന്റെ ഉത്തരവ് പ്രകാരം ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാ ണ് നിർമ്മാണ കരാർ. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നൽകിയ അപേക്ഷയും, സ്പീക്കർ അഡ്വ. എ.എൻ ഷംസീറിന്റെ ഇടപെടലുമാണ് പെട്ടെന്ന് ഉത്തരവ് ലഭ്യമാകാൻ ഇടയായത്.

## Article Content

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ വാട്ടർ ടാങ്ക്, റേമ്പ് എന്നിവക്കും, മറ്റ് അനുബന്ധ മെയിൻ്റനൻസ് പ്രവൃത്തികൾക്കുമായി 1 കോടി രൂപയുടെ അടി യന്തര പ്രവൃത്തി അനുമതിയായി. മെയ് 12 ന് ഇറങ്ങിയ ദേശീയ ആരോഗ്യ മിഷന്റെ ഉത്തരവ് പ്രകാരം ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാ ണ് നിർമ്മാണ കരാർ. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നൽകിയ അപേക്ഷയും, സ്പീക്കർ അഡ്വ. എ.എൻ ഷംസീറിന്റെ ഇടപെടലുമാണ് പെട്ടെന്ന് ഉത്തരവ് ലഭ്യമാകാൻ ഇടയായത്.

വാട്ടർ ടാങ്കിന്റെ ശോച്യാവസ്ഥ യും, നടക്കാൻ പറ്റാത്ത രോഗികൾക്ക് സഞ്ചരിക്കാനുള്ള റേമ്പില്ലാത്തതും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമാണ് ഈ പ്രവർത്തിയിലൂടെ ലഭ്യമാകുന്നത്. ദിവസേന നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന തലശ്ശേരി ജനറൽ ആശുപത്രി പൈതൃക സ്മാരകമായ തലശ്ശേരി കോട്ടയോട് ചേർന്ന് കിടക്കുന്നതിനാൽ വലിയ വികസന സാധ്യതയ്ക്ക് തടസം നേരിടുകയാണ്. ഭാവിയിൽ ജനറൽ ആശുപത്രി ഇവിടെ നിന്നും മാറ്റി സൗകര്യപ്രദമായ മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/114998/thalassery-general-hospital-to-beautify-your-facea-work-permit-of-rs)