---
title: "കുരുന്നുകളടക്കം മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടി ;  അമ്മയും കാമുകനും വയനാട്ടിൽ   അറസ്റ്റിൽ, റിമാൻ്റിൽ."
english_title: "He ran away leaving behind three children including children;Mother and boyfriend arrested in Wayanad, remanded."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/115111/he-ran-away-leaving-behind-three-children-including-childrenmother-and-boyfriend-arrested-in-wayanad-remanded"
published_at: "2023-05-16T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64632ef49069b_download_(13).jpg"
keywords: []
---

# കുരുന്നുകളടക്കം മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടി ;  അമ്മയും കാമുകനും വയനാട്ടിൽ   അറസ്റ്റിൽ, റിമാൻ്റിൽ.

> **Lead Summary:** പിഞ്ചുകുട്ടികൾ അടക്കമുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മ പിടിയിലായി. 12 വയസിൽ താഴെ പ്രായമുള്ള മൂന്നുകുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും, കാമുകനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയും, ഇരുപത്തിയാറുകാരനായ കാമുകനുമാണ് പിടിയിലായത്.വയനാട് വൈത്തിരിയിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

പിഞ്ചുകുട്ടികൾ അടക്കമുള്ള മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മ പിടിയിലായി. 12 വയസിൽ താഴെ പ്രായമുള്ള മൂന്നുകുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും, കാമുകനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയും, ഇരുപത്തിയാറുകാരനായ കാമുകനുമാണ് പിടിയിലായത്.വയനാട് വൈത്തിരിയിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയെ കഴിഞ്ഞ നാലാം തീയതി മുതലാണ് കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ കൂരാച്ചുണ്ട് പൊലീസ് കേസെടുത്തിരുന്നു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും, ഇതിനു പ്രേരണ നൽകിയതിന് കാമുകനെതിരെയും കേസെടുത്തിരിക്കുന്നത്.

പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കൂരാച്ചുണ്ട് സബ് ഇൻസ്പെക്റ്റർ അൻവർ ഷാ ആണ് കേസ് അന്വേഷിക്കുന്നത്. മെയ് ആദ്യവാരത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ചുപോയ യുവാവിനെയും യുവതിയെയും തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനായ യുവാവിനെയും ഇരുപത്തിയെട്ടുകാരിയായ തങ്കമണി സ്വദേശി യുവതിയെയുമാണ് അറസ്റ്റ് ചെയ്തത്. യുവാവിന് ഭാര്യയും എഴും ഒൻപതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭർത്താവും നാലുവയസ്സുള്ള മകളുമുണ്ട്. യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/115111/he-ran-away-leaving-behind-three-children-including-childrenmother-and-boyfriend-arrested-in-wayanad-remanded)