---
title: "ഗാന്ധി വധം നടത്തിയയാൾക്ക് അമ്പലം പണിയുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്ന് എൻ.ശശിധരൻ ; എ.വി രത്നാകരൻ്റെ മരത്തണലിൽ പ്രകാശനം ചെയ്തു"
english_title: "N. Sasidharan said that we are living in a country where a temple is being built for the person who assassinated Gandhi.Released in the shade of AV Ratnakaran"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/115414/n-sasidharan-said-that-we-are-living-in-a-country-where-a-temple-is-being-built-for-the-person-who-assassinated-gandhireleased-in-the-shade-of-av-ratnakaran"
published_at: "2023-05-17T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464e461dda72_Untitled-1_copy.jpg"
keywords: []
---

# ഗാന്ധി വധം നടത്തിയയാൾക്ക് അമ്പലം പണിയുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്ന് എൻ.ശശിധരൻ ; എ.വി രത്നാകരൻ്റെ മരത്തണലിൽ പ്രകാശനം ചെയ്തു

> **Lead Summary:** തലശ്ശേരി: കേരളീയ സമൂഹം ഇന്ന് 'വണിക്ക് ' സംഘങ്ങളായി മാറുകയാണെന്നും, അധികാരത്തിന്റെ തലത്തിൽ ബന്ധപ്പെട്ടാണ് പലരും പൊതുപ്രവർത്തനം തന്നെ നടത്തുന്നതെന്നും. സമൂഹത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളാതെ ഫാസിസത്തിൻ്റെ പ്രയോക്താക്കളായി മനസറിയാതെ മാറുകയാണ് നാമെന്ന് നാടകകാരനും, പ്രമുഖ സാഹിത്യ നിരൂപകനുമായ എൻ.ശശിധരൻ. ഗാന്ധിവധം നടത്തിയ ആൾക്ക് അമ്പലം പണിയുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്.

## Article Content

തലശ്ശേരി: കേരളീയ സമൂഹം ഇന്ന് 'വണിക്ക് ' സംഘങ്ങളായി മാറുകയാണെന്നും, അധികാരത്തിന്റെ തലത്തിൽ ബന്ധപ്പെട്ടാണ് പലരും പൊതുപ്രവർത്തനം തന്നെ നടത്തുന്നതെന്നും. സമൂഹത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളാതെ ഫാസിസത്തിൻ്റെ പ്രയോക്താക്കളായി മനസറിയാതെ മാറുകയാണ് നാമെന്ന് നാടകകാരനും, പ്രമുഖ സാഹിത്യ നിരൂപകനുമായ എൻ.ശശിധരൻ. ഗാന്ധിവധം നടത്തിയ ആൾക്ക് അമ്പലം പണിയുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്.

ചിന്തകനും, ഗ്രാൻമ തിയേറ്ററിന്റെ ഉപജ്ഞാതാവുമായ എ.വി.രത്നാകരൻ മാസ്റ്റരുടെ മരത്തണലിൽ എന്ന മന:ശ്ശാസ്ത്ര ദാർശനിക വിജ്ഞാന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി പഴയ ബസ്സ് സ്റ്റാന്റിലെ ക്ഷീര ഭവൻ ഹാളിൽനടന്നചടങ്ങിൽ ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി.കെ.രമേശൻ ഏറ്റുവാങ്ങി. പി.ആർ. വസന്തകുമാർ, അഡ്വ.കെ. സത്യൻ, ചാലക്കര പുരുഷു, ബിജു പുതുപ്പണം, സുരാജ് ചിറക്കര , ഭാസ്ക്കരൻ കൂരാറത്ത്, പി. പ്രകാശൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/115414/n-sasidharan-said-that-we-are-living-in-a-country-where-a-temple-is-being-built-for-the-person-who-assassinated-gandhireleased-in-the-shade-of-av-ratnakaran)