---
title: "മാണിക്യക്കല്ല് സിനിമക്ക് ജീവിതമായ ബ്രണ്ണൻ സ്ക്കൂളിലെ മുൻ പ്രധാനധ്യാപകൻ  എ.സുഗുണൻ  ഇനി ഓർമ്മ ; സംസ്കാരം വ്യാഴാഴ്ച '"
english_title: "A. Sugunan, the former headmaster of Brennan School, who was the life of Manikyakall movie, is now remembered;Funeral Thursday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/115467/a-sugunan-the-former-headmaster-of-brennan-school-who-was-the-life-of-manikyakall-movie-is-now-rememberedfuneral-thursday"
published_at: "2023-05-17T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646517b2c3d8a_Untitled-1_copy.jpg"
keywords: []
---

# മാണിക്യക്കല്ല് സിനിമക്ക് ജീവിതമായ ബ്രണ്ണൻ സ്ക്കൂളിലെ മുൻ പ്രധാനധ്യാപകൻ  എ.സുഗുണൻ  ഇനി ഓർമ്മ ; സംസ്കാരം വ്യാഴാഴ്ച '

> **Lead Summary:** തലശ്ശേരി : കവിയും ബ്രണ്ണൻ ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. പ്രിൻസിപ്പളുമായിരുന്ന എ. സുഗുണൻ നിര്യാതനായി. ഒരു കാലത്ത് എസ്എസ്.എൽ.'സി പരീക്ഷയെഴുതിയതിൽ ഒരു കുട്ടികളും ജയിക്കാതെ നാണക്കേടിൻ്റെ പടുകുഴിയിലായിരുന്ന ബ്രണ്ണൻ സ്കൂളിൻ്റെ ദൈന്യമാർന്ന ചിത്രം അന്ന് വാർത്തയായിരുന്നു. ചരിത്ര നഗരിക്ക് അന്ന് നാണക്കേട് സൃഷ്ടിച്ച ബ്രണ്ണൻ സ്കൂളിനെ ഇന്ന് തുടർച്ചയായി നൂറിൻ്റെ നിറവിലെത്തിച്ചതിൽ സുഗുണൻ മാസ്റ്ററുടെ പങ്ക് നിസ്തുലമാണ്.

## Article Content

തലശ്ശേരി : കവിയും ബ്രണ്ണൻ ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. പ്രിൻസിപ്പളുമായിരുന്ന എ. സുഗുണൻ നിര്യാതനായി. ഒരു കാലത്ത് എസ്എസ്.എൽ.'സി പരീക്ഷയെഴുതിയതിൽ ഒരു കുട്ടികളും ജയിക്കാതെ നാണക്കേടിൻ്റെ പടുകുഴിയിലായിരുന്ന ബ്രണ്ണൻ സ്കൂളിൻ്റെ ദൈന്യമാർന്ന ചിത്രം അന്ന് വാർത്തയായിരുന്നു. ചരിത്ര നഗരിക്ക് അന്ന് നാണക്കേട് സൃഷ്ടിച്ച ബ്രണ്ണൻ സ്കൂളിനെ ഇന്ന് തുടർച്ചയായി നൂറിൻ്റെ നിറവിലെത്തിച്ചതിൽ സുഗുണൻ മാസ്റ്ററുടെ പങ്ക് നിസ്തുലമാണ്.

ദീർഘകാലം ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. ഇപ്പോൾ ബ്രണ്ണൻ സ്കൂളിൽ പ്രവേശനത്തിന് കാത്തിരിപ്പാണ് വിദ്യാർത്ഥികളെന്ന് അറിയുമ്പോഴെ സുഗുണൻ മാസ്റ്ററുടെ വിലയറിയൂ. പാനൂർ ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. അധ്യാപിക തങ്കമാണ് ഭാര്യ. സിതാര (അധ്യാപിക, ബഹ്റിൻ) സാമസൂര്യ (എഞ്ചിനീയർ, ബാംഗ്ലൂർ) എന്നിവർ മക്കളും, മുരളീകൃഷ്ണ എഞ്ചിനീയർ (ബഹറിൻ), എം.എം ഷിനു (എടക്കാട്) മരുമക്കളുമാണ്. എ.രാഘവൻ (ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. പ്രധാനധ്യാപകൻ), ലഷ്മിക്കുട്ടി (റിട്ട. ടീച്ചർ ചോതാവൂർ എച്ച്.എസ്.എസ്), എ. ലഷ്മണൻ (റിട്ട. എച്ച് എം ചോതാവൂർ എച്ച്.എസ്.എസ്). നളിനി (റിട്ട. ടീച്ചർ, വെള്ളിക്കുളങ്ങര യു.പി), വത്സല (എടച്ചേരി), പരേതരായ ബാലഗോപാലൻ (റിട്ട. അധ്യാപകൻ, രാമവിലാസം, എച്ച്.എസ്.എസ്), ജാനകി (റിട്ട. എച്ച്.എം, വടയം എൽ പി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/115467/a-sugunan-the-former-headmaster-of-brennan-school-who-was-the-life-of-manikyakall-movie-is-now-rememberedfuneral-thursday)