---
title: "നാദാപുരത്തെ യുവതി ഗൾഫിലെത്തി മകനെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനോടൊപ്പം പോയി"
english_title: "The young woman from Nadapuram came to Gulf and handed over her son to her husband and left with her boyfriend"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/115673/the-young-woman-from-nadapuram-came-to-gulf-and-handed-over-her-son-to-her-husband-and-left-with-her-boyfriend"
published_at: "2023-05-18T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646650ec3596e_Untitled-1_copy.jpg"
keywords: []
---

# നാദാപുരത്തെ യുവതി ഗൾഫിലെത്തി മകനെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനോടൊപ്പം പോയി

> **Lead Summary:** > നാദാപുരം: ദുബായിലേക്ക് പറന്ന് ഒരു "ഒളിച്ചോട്ടം". കാമുകൻ നൽകിയ വിസയിൽ ഗൾഫിലെത്തിയ യുവതി കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊപ്പം പോയി. നാദാപുരം സ്വദേശി യുവതിയാണ് വാണിമേൽ സ്വദേശി യുവാവിനൊപ്പം പോയത്. 'സുരക്ഷിതമായ' ഒരു ഒളിച്ചോട്ടം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയി. ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടുന്ന ദൃശ്യം ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച.

## Article Content

> നാദാപുരം: ദുബായിലേക്ക് പറന്ന് ഒരു "ഒളിച്ചോട്ടം". കാമുകൻ നൽകിയ വിസയിൽ ഗൾഫിലെത്തിയ യുവതി കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊപ്പം പോയി. നാദാപുരം സ്വദേശി യുവതിയാണ് വാണിമേൽ സ്വദേശി യുവാവിനൊപ്പം പോയത്. 'സുരക്ഷിതമായ' ഒരു ഒളിച്ചോട്ടം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയി. ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടുന്ന ദൃശ്യം ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച.

കോഴിക്കോട് നാദാപുരം സ്വദേശിനി യുവതിയാണ് വാണിമേൽ സ്വദേശിയായ യുവാവിനോടൊപ്പം ദുബായിൽ 'ഒളിച്ചോടി'യത്. ഇന്നലെയാണ് രണ്ടരവയസ്സുള്ള കുഞ്ഞുമായി യുവതി ദുബായിൽ എത്തിയത്. ഭാർത്താവിന്റെ താമസ സ്ഥലത്ത് എത്തി കുഞ്ഞിനെ മാറിയ ശേഷം വാണിമേൽ മാപ്പിലാക്കൂൽ സ്വദേശിയായ ഫയാസിന്റെ കൂടെ പോയത്. ഫയാസും യുവതിയും ഇൻസ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും പറയുന്നു. ഇന്നലെ വൈകിട്ട് തന്നെ ഉപേക്ഷിച്ച് യുവതി പോകുന്ന ദൃശ്യം പ്രവാസിയുവാവ് തന്നെയാണ് മൊബൈലിൽ പകർത്തിയത്. രണ്ടുപേരും ഒളിച്ചോടുകയാണെന്നും കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും യുവാവ് ഭർത്താവ് വീഡിയോയിൽ പറയുന്നു. യുവാവിനോടൊപ്പം നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവരുന്ന യാത്ര ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും വീഡിയോയിൽ കാണാം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/115673/the-young-woman-from-nadapuram-came-to-gulf-and-handed-over-her-son-to-her-husband-and-left-with-her-boyfriend)