---
title: "തലശേരിയിൽ സി പി എം പാർട്ടി ഓഫീസിന് നേരെ അക്രമം ; പ്രതി പിടിയിൽ"
english_title: "Attack on CPM party office in Thalassery;Accused in custody"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/115709/attack-on-cpm-party-office-in-thalasseryaccused-in-custody"
published_at: "2023-05-19T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466f1839683a_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ സി പി എം പാർട്ടി ഓഫീസിന് നേരെ അക്രമം ; പ്രതി പിടിയിൽ

> **Lead Summary:** തലശേരി: തലശേരി സെയ്താർ പള്ളിയിൽ സി പി എം ബ്രാഞ്ച് ഓഫീസ് അക്രമിച്ച പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. സെയ്താർ പള്ളിയിലെ ബ്രാഞ്ച് ഓഫീസായ ടി.സി ഉമ്മർ സ്മാരക മന്ദിരമാണ് വെള്ളിയാഴ്ച പുലർച്ചെ അക്രമിക്കപ്പെട്ടത്. വിവരമറിഞ്ഞെത്തിയ തലശേരി പൊലീസ് പ്രതിയെ ഉടൻ തന്നെ മാർക്കറ്റിന് പരിസരം വച്ച് പിടികൂടുകയായിരുന്നു. അതേ സമയം കൂടുതൽ വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഒരു ലക്ഷത്തോളം രൂപ നഷ്ടം കണക്കാക്കുന്നുണ്ട്.

## Article Content

തലശേരി: തലശേരി സെയ്താർ പള്ളിയിൽ സി പി എം ബ്രാഞ്ച് ഓഫീസ് അക്രമിച്ച പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. സെയ്താർ പള്ളിയിലെ ബ്രാഞ്ച് ഓഫീസായ ടി.സി ഉമ്മർ സ്മാരക മന്ദിരമാണ് വെള്ളിയാഴ്ച പുലർച്ചെ അക്രമിക്കപ്പെട്ടത്. വിവരമറിഞ്ഞെത്തിയ തലശേരി പൊലീസ് പ്രതിയെ ഉടൻ തന്നെ മാർക്കറ്റിന് പരിസരം വച്ച് പിടികൂടുകയായിരുന്നു. അതേ സമയം കൂടുതൽ വിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഒരു ലക്ഷത്തോളം രൂപ നഷ്ടം കണക്കാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/115709/attack-on-cpm-party-office-in-thalasseryaccused-in-custody)