---
title: "വാഹനാപകടത്തിൽ മരിച്ച സാരംഗിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ; സാരം​ഗിന്റെ ഓർമയിൽ വിതുമ്പി മന്ത്രി ശിവൻകുട്ടി "
english_title: "Sarang, who died in a car accident, got A plus in all subjects;Vithumbi minister Sivankutty in Sarang's memory"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/115829/sarang-who-died-in-a-car-accident-got-a-plus-in-all-subjectsvithumbi-minister-sivankutty-in-sarangs-memory"
published_at: "2023-05-19T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64676f96b714f_f1304e73-c8bf-4ffb-a223-7bd870f8a65b.jpg"
keywords: []
---

# വാഹനാപകടത്തിൽ മരിച്ച സാരംഗിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ; സാരം​ഗിന്റെ ഓർമയിൽ വിതുമ്പി മന്ത്രി ശിവൻകുട്ടി 

> **Lead Summary:** അപകടത്തിൽ മരിച്ച പത്താം ക്ലാസ് വിദ്യാർഥി സാരം​ഗിനെ ഓർത്ത് വിതുമ്പി മന്ത്രി വി ശിവൻകുട്ടി. പത്താംക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപന വേളയിലായിരുന്നു മന്ത്രി വിദ്യാർഥിയെ ഓർത്ത് വിതുമ്പിയത്. സാംര​ഗിന്റെ മരണശേഷം അവയങ്ങൾ ദാനം ചെയ്തിരുന്നു. 122913 രജിസ്റ്റർ നമ്പറിൽ പരീക്ഷയെഴുതിയ സാരം​ഗ് ഗ്രേസ് മാർക്ക് ഇല്ലാതെ മുഴുവൻ വിഷയങ്ങളിലും A+ നേടിയിരുന്നു.

## Article Content

അപകടത്തിൽ മരിച്ച പത്താം ക്ലാസ് വിദ്യാർഥി സാരം​ഗിനെ ഓർത്ത് വിതുമ്പി മന്ത്രി വി ശിവൻകുട്ടി. പത്താംക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാപന വേളയിലായിരുന്നു മന്ത്രി വിദ്യാർഥിയെ ഓർത്ത് വിതുമ്പിയത്. സാംര​ഗിന്റെ മരണശേഷം അവയങ്ങൾ ദാനം ചെയ്തിരുന്നു. 122913 രജിസ്റ്റർ നമ്പറിൽ പരീക്ഷയെഴുതിയ സാരം​ഗ് ഗ്രേസ് മാർക്ക് ഇല്ലാതെ മുഴുവൻ വിഷയങ്ങളിലും A+ നേടിയിരുന്നു.

കേരളത്തിലെ കുട്ടികൾക്ക് ആകെ ഊർജവും പ്രേരണയും നൽകുന്ന സന്ദേശമാണ് സാംരഗിന്റേതെന്ന് മന്ത്രി പറഞ്ഞു. വാഹനാപാകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു സാരം​ഗ്. പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിന് തൊട്ടു മുൻപാണ് മരണം. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി‌യായിരുന്നു. സാരംഗിന്‍റെ അവയവങ്ങൾ 6 പേർക്കായി ഇന്ന് ദാനം ചെയ്യും. അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് സാരംഗിന്‍റെ മരണം സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/115829/sarang-who-died-in-a-car-accident-got-a-plus-in-all-subjectsvithumbi-minister-sivankutty-in-sarangs-memory)