---
title: "ലാഭക്കൊതിയിൽ രോഗവാഹകരായി തലശേരിയിലെ ഹോട്ടലുകൾ ; ആരോഗ്യ വകുപ്പിൻ്റെ മിന്നൽ റെയിഡിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി, 5 ഹോട്ടലുകൾക്ക് നോട്ടീസ്"
english_title: "Hotels in Thalassery become carriers of diseases in the pursuit of profit;Outdated food items seized in lightning raid by health department, notices issued to 5 hotels"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/116834/hotels-in-thalassery-become-carriers-of-diseases-in-the-pursuit-of-profitoutdated-food-items-seized-in-lightning-raid-by-health-department-notices-issued-to-5-hotels"
published_at: "2023-05-24T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646dccad0af0d_Untitled-1_copy.jpg"
keywords: []
---

# ലാഭക്കൊതിയിൽ രോഗവാഹകരായി തലശേരിയിലെ ഹോട്ടലുകൾ ; ആരോഗ്യ വകുപ്പിൻ്റെ മിന്നൽ റെയിഡിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി, 5 ഹോട്ടലുകൾക്ക് നോട്ടീസ്

> **Lead Summary:** തലശ്ശേരി: തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം തലശ്ശേരിയിലും പരിസരത്തുമുള്ള വിവിധ ഹോട്ടൽ ആന്റ് റസ്റ്റോറന്റുകളിൽ ഇന്ന് രാവിലെ നടത്തിയ മിന്നൽ പരി ശോധനയിൽ അഞ്ചിടത്തു നിന്ന് പാകം ചെയ്ത് വച്ച ദിവസങ്ങൾ പഴകിയ ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ കണ്ടെത്തി. പഴകിയ പൊറോട്ട, കറികൾ, പൊറോട്ടയുടെ കൂട്ട്, അ ച്ചാർ, തുടങ്ങിയവ തീർ ത്തും ഉപയോഗിക്കാൻ പറ്റാത്ത വിധമായിരുന്നു. സീ വ്യൂ പാർക്കിനകത്ത് പ്രവർത്തിക്കുന്ന തലശേരി റസ്റ്റോറന്റ്, മഞ്ഞാടി ഇന്ദി രാഗാന്ധി സഹകരണ ആശുപത്രിക്ക് മുൻവശത്തെ ഓ മിസ്കർ കഫേ, ഞ്ഞോടിയിലെ തന്നെ ശ്രീ രാമചന്ദ്രവിലാസം ബ്രാഹ്മിൺ ഹോട്ടൽ, സംഗമം ജംഗ്ഷനിലെ ടീ വേൾഡ് ടീഷോപ്പ്, നഗരസഭാ സ്റ്റേ ഡിയം പരിസരത്തെ റസ്റ്റോറന്റ് എന്നിവിടങ്ങളി ലാണ് ആദ്യഘട്ട പരിശോധന നടത്തിയത്.

## Article Content

തലശ്ശേരി: തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം തലശ്ശേരിയിലും പരിസരത്തുമുള്ള വിവിധ ഹോട്ടൽ ആന്റ് റസ്റ്റോറന്റുകളിൽ ഇന്ന് രാവിലെ നടത്തിയ മിന്നൽ പരി ശോധനയിൽ അഞ്ചിടത്തു നിന്ന് പാകം ചെയ്ത് വച്ച ദിവസങ്ങൾ പഴകിയ ഭക്ഷ്യ യോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ കണ്ടെത്തി. പഴകിയ പൊറോട്ട, കറികൾ, പൊറോട്ടയുടെ കൂട്ട്, അ ച്ചാർ, തുടങ്ങിയവ തീർ ത്തും ഉപയോഗിക്കാൻ പറ്റാത്ത വിധമായിരുന്നു. സീ വ്യൂ പാർക്കിനകത്ത് പ്രവർത്തിക്കുന്ന തലശേരി റസ്റ്റോറന്റ്, മഞ്ഞാടി ഇന്ദി രാഗാന്ധി സഹകരണ ആശുപത്രിക്ക് മുൻവശത്തെ ഓ മിസ്കർ കഫേ, ഞ്ഞോടിയിലെ തന്നെ ശ്രീ രാമചന്ദ്രവിലാസം ബ്രാഹ്മിൺ ഹോട്ടൽ, സംഗമം ജംഗ്ഷനിലെ ടീ വേൾഡ് ടീഷോപ്പ്, നഗരസഭാ സ്റ്റേ ഡിയം പരിസരത്തെ റസ്റ്റോറന്റ് എന്നിവിടങ്ങളി ലാണ് ആദ്യഘട്ട പരിശോധന നടത്തിയത്.

അഞ്ചിടത്തും വൃത്തി ഹീനമായ ചുറ്റുപാട് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ സീ വ്യൂ പാർക്കിലെ തലശ്ശേരി റസ്റ്റോറന്റ് താൽക്കാലിക മായി അടപ്പിച്ചു. ഇവിടെ ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ആഹാരസാധനങ്ങൾ കസ്റ്റഡിയിലെടുത്തു നശിപ്പിച്ചു. വൃത്തിഹീനമായ അടുക്കളയിലെ ന്യൂനതകൾ പരിഹരിച്ചു തുറന്നാൽ മതിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് സംബന്ധിച്ച് നോട്ടിസും നൽകി.

സംഗമം ജംഗ്ഷനിലെ ടിവേൾഡ് ടി ഷോ പ്പിലേക്ക് കുടിവെള്ളം ശേഖരിക്കുന്ന കിണറിലെ മോട്ടോർ അഴുക്ക് മൂടിയ സ്ഥലത്ത് സ്ഥാപിച്ചത് മാറ്റാനും, ഷോപ്പും, അടുക്കളയും, പരിസരവും വൃത്തിയാക്കാനും നോട്ടിസ് നൽകി. പരിശോധിച്ച 5 കടകളിൽ നിന്നും പിടിച്ചെടുത്ത പഴകിയ ആഹാരസാധനങ്ങൾ ഉദ്യോഗസ്ഥർ ച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.സന്ദീപ്, അരുൺ എസ്.നായർ, വി.അനിൽ കുമാർ, എം.സുനിൽ എന്നിവരാണ് കൂടെ ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/116834/hotels-in-thalassery-become-carriers-of-diseases-in-the-pursuit-of-profitoutdated-food-items-seized-in-lightning-raid-by-health-department-notices-issued-to-5-hotels)