---
title: "ദീപിക ദിനപത്രത്തിന്റെ 137 -ാം വാ​ർ​ഷികാ​ഘോ​ഷ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നാളെ  മാ​ഹി​യിൽ   "
english_title: "Deepika Newspaper's 137th anniversary announcement and award presentation tomorrow in Mahi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/117306/deepika-newspapers-137th-anniversary-announcement-and-award-presentation-tomorrow-in-mahi"
published_at: "2023-05-26T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64709d1da5dc5_524709ab-4f2d-4fa2-b7d4-bd304482b819_copy.jpg"
keywords: []
---

# ദീപിക ദിനപത്രത്തിന്റെ 137 -ാം വാ​ർ​ഷികാ​ഘോ​ഷ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നാളെ  മാ​ഹി​യിൽ   

> **Lead Summary:** മാ​ഹി: മാ​ഹി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡെ​ന്‍റ​ൽ സയ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ലോകായു​ക്ത ജസ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ തലശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ത​ല​ശേ​രി ആ​ർച്ച് ബി​ഷ​പ്മാ​ർ ജോസ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വഹി​ക്കും. ദീപിക ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ' എ​ന്ന വി​ഷ​യ​ത്തി​ൽ ദീ​പി​ക ചീഫ് എ​ഡി​റ്റ​ർ റ​വ. ഡോ. ​ജോ​ർ​ജ് കു​ടി​ലി​ൽ പ്രഭാഷണം ന​ട​ത്തും. ദീ​പി​ക 137 ാം വാ​ർ​ഷി​ക പ്രത്യേ​ക പ​തി​പ്പ് പ്ര​കാ​ശ​നം കെ. ​മു​ര​ളീ​ധ​ര​ൻ എം​പി നി​ർ​വ​ഹി​ക്കും. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കൊ​പ്പം റബ്കോ'​പദ്ധതിയു​ടെ ഉദ്ഘാ​ട​നം ജോ​ൺ ബ്രി​ട്ടാ​സ് എം​പി നി​ർ​വ​ഹി​ക്കും. യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മുനവ​റ​ലി ശിഹാബ് ത​ങ്ങ​ൾ ജീ​വ​കാ​രു​ണ്യ പ്രവ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നിർ​വ​ഹി​ക്കും. രാഷ്‌​ട്ര​ദീ​പി​ക ത​ലശേ​രി റി​പ്പോ​ർ​ട്ട​ർ ന​വാ​സ് മേത്തർ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും.

## Article Content

മാ​ഹി: മാ​ഹി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡെ​ന്‍റ​ൽ സയ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ലോകായു​ക്ത ജസ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ തലശ്ശേരിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ത​ല​ശേ​രി ആ​ർച്ച് ബി​ഷ​പ്മാ​ർ ജോസ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വഹി​ക്കും. ദീപിക ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ' എ​ന്ന വി​ഷ​യ​ത്തി​ൽ ദീ​പി​ക ചീഫ് എ​ഡി​റ്റ​ർ റ​വ. ഡോ. ​ജോ​ർ​ജ് കു​ടി​ലി​ൽ പ്രഭാഷണം ന​ട​ത്തും. ദീ​പി​ക 137 ാം വാ​ർ​ഷി​ക പ്രത്യേ​ക പ​തി​പ്പ് പ്ര​കാ​ശ​നം കെ. ​മു​ര​ളീ​ധ​ര​ൻ എം​പി നി​ർ​വ​ഹി​ക്കും. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കൊ​പ്പം റബ്കോ'​പദ്ധതിയു​ടെ ഉദ്ഘാ​ട​നം ജോ​ൺ ബ്രി​ട്ടാ​സ് എം​പി നി​ർ​വ​ഹി​ക്കും. യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മുനവ​റ​ലി ശിഹാബ് ത​ങ്ങ​ൾ ജീ​വ​കാ​രു​ണ്യ പ്രവ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നിർ​വ​ഹി​ക്കും. രാഷ്‌​ട്ര​ദീ​പി​ക ത​ലശേ​രി റി​പ്പോ​ർ​ട്ട​ർ ന​വാ​സ് മേത്തർ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും.

ദീ​പി​ക ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ ലു​ലു സാ​രീ​സ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എം​ഡി പി.പി.​എ. ഹ​മീ​ദ്, ദീ​പി​ക ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം നേ​ടി​യ ത​ല​ശേ​രി അ​തി​രൂ​പ​ത മ​ദ്യ​വ​ർ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​മ​രക്കാ​ര​നാ​യ മോണ്‍. തോ​മ​സ് തൈ​ത്തോ​ട്ടം, എക്സ​ല​ൻ​സ് ഇ​ൻ ഹെ​ൽ​ത്ത് കെ​യ​ർ അ​വാ​ർ​ഡ് നേ​ടി​യ ത​ല​ശേ​രി ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ.​ജ​യ​കൃ​ഷ്ണ​ൻ നമ്പ്യാർ, മാ​ന​വ​ശ്രേ​ഷ്ഠ പുരസ്കാ​രം നേടി​യ ഫാ​ദി​ൽ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പനീ​സ് മാ​നേ​ജിംഗ് ഡ​യ​റ​ക്‌​ട​ർ അ​ബ്‌​ദു​ൾ ലത്തീഫ് കെ​എ​സ്എ, മോ​സ്റ്റ് പോ​പ്പു​ല​ർ ബ്രാ​ൻ​ഡ് അ​വാ​ർ​ഡ് നേ​ടി​യ റ​ബ്കോ ചെ​യ​ർ​മാ​ൻ കാ​രാ​യി രാ​ജ​ൻ, എക്സലൻ​സ് ഇ​ൻ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെസ്പോ​ൺ​സി​ബി​ലി​റ്റി അ​വാ​ർഡ് നേ​ടി​യ​ മ​ഠ​ത്തി​നാ​മ​റ്റ​ത്തി​ൽ ക​ൺ​സ്ട്ര​ക്‌​ഷ​ൻ ആ​ൻ​ഡ് ഡെവലപ്പേ​ഴ്സ് മാ​നേ​ജിം​ഗ് ഡയറ​ക്‌​ട​ർ എം.​എം. തോ​മ​സ് എന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സു​മാ​രാ​യ മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം, മാ​ർ ജോ​ർ​ജ് ഞറളക്കാ​ട്ട്, കണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് റ​വ. ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല, മാഹി എ​സ്പി രാജ​ശ​ങ്ക​ർ വെള്ളാ​ട്ട്, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ബെ​ന്നി വാ​ഴ​പ്പ​ള്ളി​ൽ, കേ​ര​ള വി​ഷ​ൻ എം​ഡി പ്രി​ജേ​ഷ് അ​ച്ചാ​ണ്ടി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. ദീ​പി​ക ക​ണ്ണൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​മ്പിൽ സ്വാ​ഗ​ത​വും ദീപിക ക​ണ്ണൂ​ർ യൂ​ണി​റ്റ് മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്‌​ട​ർ ഫാ. ​അ​നൂ​പ് ചി​റ്റേ​ട്ട് ന​ന്ദി​യും പ​റ​യും. പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റും. വാർത്താ സ​മ്മേ​ള​ന​ത്തി​ൽ ദീ​പി​ക ഡ​യ​റ​ക്ട​റും തലേ​ശ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ദീ​പിക ക​ണ്ണൂ​ർ റ​സി​ഡ​ന്‍റ്് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​മ്പിൽ, മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നൂ​പ് ചി​റ്റേ​ട്ട്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ജോ​സ് ലൂ​ക്കോ​സ്, സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ജോ​ർ​ജ് ത​യ്യി​ൽ, ദീ​പി​ക ത​ല​ശേ​രി ലേ​ഖ​ക​ൻ ന​വാ​സ് മേ​ത്ത​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/117306/deepika-newspapers-137th-anniversary-announcement-and-award-presentation-tomorrow-in-mahi)